ആദ്യ പാൻ ഇന്ത്യൻ ചിത്രവുമായി വിജി തമ്പി; 'ജയ് ശ്രീറാം' പോസ്റ്റര്‍ പുറത്തിറങ്ങി

സിനിമ കരിയറിലെ ആദ്യ പാൻ ഇന്ത്യൻ ചിത്രമൊരുക്കാൻ സംവിധായകനും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷനുമായ വിജി തമ്പി. ‘ജയ് ശ്രീറാം’ എന്നാണ് പുതിയ ചിത്രത്തിൻ്റെ പേര്. ഫെയ്സ്ബുക്കിലൂടെ കോൺസെപ്റ്റ് പോസ്റ്റർ പുറത്തുവിട്ടുകൊണ്ട് സംവിധായകൻ തന്നെയാണ് ചിത്രം പ്രഖ്യാപിച്ചത്.
വിഷ്ണു വര്‍ധനാണ് ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത്. ദൃശ്യ സിനിയുടെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം പ്രദീപ് നായരും രവി മേനോനും ചേർന്നാണ് നിർമ്മിക്കുന്നത്. ‘എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും സിനിമയ്ക്ക് ഉണ്ടാകണം’ എന്ന് വിജി തമ്പി ഫെയ്സ്ബുക്കിൽ കുറിച്ചു.
തകർന്ന നിലയിലുള്ള ക്ഷേത്രവും കൊടിമരവും പോസ്റ്ററിൽ കാണാം. ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നേരത്തെ പൃഥ്വിരാജിനെ നായകനാക്കി വേലുത്തമ്പി ദളവയുടെ കഥപറയുന്ന ചിത്രവും വിജി തമ്പി പ്രഖ്യാപിച്ചിരുന്നു. രൺജി പണിക്കരാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.
Content Highlights: viji thampi pan indian movie jai sreeram poster released