ജഗൻമോഹന്റെ കുടുംബത്തിലെ വിവാഹസത്കാരത്തിൽ അതിഥിയായി വിജയ്; ഒപ്പം തൃഷയും

ആന്ധ്രയിലെ രാഷ്ട്രീയനേതാവും വ്യവസായിയുമായ വൈ.എസ്. അനിൽ റെഡ്ഡിയുടെ മകളുടെ വിവാഹത്തിൽ അതിഥിയായി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ചെന്നൈ ലീലാ പാലസിൽ നടന്ന വിവാഹസത്കാരത്തിലാണ് വിജയ് പങ്കെടുത്തത്. നടി തൃഷയും വിജയ്ക്കൊപ്പം സത്കാരത്തിൽ പങ്കെടുത്തു.
വിജയ്യും തൃഷയും ഒന്നിച്ചെത്തിയാണ് വധൂവരന്മാരെ ആശീർവദിച്ചത്. ബൊക്കെയുമായെത്തിയ ഇരുവരും ഒന്നിച്ച് വേദിയിലേക്ക് കയറി. വിജയ് വധുവിനും തൃഷ വരനും പൂക്കൾ സമ്മാനിച്ചു. പിന്നാലെ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി ഉൾപ്പെടെ ഉള്ളവർക്കൊപ്പം വിജയ്യും തൃഷയും ഫോട്ടോയ്ക്ക് പോസ് ചെയ്തു.
വിജയ്ക്ക് പുറമെ ഭാരത് രാഷ്ട്ര സമിതി നേതാവ് കെ.ടി. രാമറാവു, വ്യവസായി ഗൗതം അദാനി എന്നിവരും ചടങ്ങിൽ പങ്കെടുത്തതായി റിപ്പോർട്ടുകളണ്ട്. വിജയ് സത്കാരത്തിനെത്തിയ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മൂന്നുദിവസം നീണ്ടുനിൽക്കുന്ന ആഘോഷമാണ്, അനിൽ റെഡ്ഡിയുടെ മകൾ ശ്രേയയുടെ വിവാഹത്തോട് അനുബന്ധിച്ച് നടക്കുന്നത്. ഉജ്വൽ ആണ് വരൻ.
ആന്ധ്രയുടെ മുൻമുഖ്യമന്ത്രിയായ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ സഹോദരന്റെ മകനാണ് അനിൽ റെഡ്ഡി. വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയുടെ വലംകൈയായാണ് അനിൽ റെഡ്ഡി അറിയപ്പെടുന്നത്.
Content Highlights: Actor Vijay and actress Trisha attended the wedding reception of YS Anil Reddy's daughter Shreya in Chennai. The duo arrived together at Leela Palace and offered floral bouquets to the bride and groom. Prominent political figures, including YS Jagan Mohan Reddy and K. Chandrashekar Rao, as well as industrialist Gautam Adani, were among the attendees. YS Anil Reddy is the nephew of former Andhra Pradesh Chief Minister Y.S. Rajasekhara Reddy.