കേരളത്തിൽ ‘ബ്ലാസ്റ്റി’നെയും ‘കറുപ്പി’നെയും മറികടന്ന് ‘ജനനായകൻ’; ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം

നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ്‌യുടെ അവസാന ചിത്രമായ 'ജനനായകൻ' കേരളത്തിൽ ചരിത്രവിജയം കുറിച്ച് മുന്നേറുന്നു. 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രമായി 'ജനനായകൻ' മാറി.
ഈ വർഷം റിലീസ് ചെയ്ത തമിഴ് ചിത്രങ്ങളിൽ 'ബ്ലാസ്റ്റ്', 'കറുപ്പ്' എന്നീ ചിത്രങ്ങളുടെ കേരള ഗ്രോസ് കളക്ഷൻ റെക്കോർഡുകൾ മറികടന്നാണ് 'ജനനായകൻ' ഒന്നാം സ്ഥാനത്തെത്തിയത്. ആഗോളതലത്തിൽ 300 കോടി ഗ്രോസ് ക്ലബ്ബിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന് രണ്ടാം വാരത്തിലും കേരളത്തിൽ ഹൗസ്ഫുൾ- ഫാസ്റ്റ് ഫില്ലിങ് ഷോകൾ തുടരുകയാണ്.
എച്ച്. വിനോദ് സംവിധാനം ചെയ്ത 'ജനനായകനി'ൽ വിജയ്‌ക്കൊപ്പം ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി എന്നിവർ ഉൾപ്പെടെ വമ്പൻ താരനിര അണിനിരക്കുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷസിന്റെ ബാനറിൽ 'ജനനായകൻ' നിർമിച്ചിരിക്കുന്നത്.
ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷൻ: അനിൽ അരശ്, ആർട്ട്: വി. സെൽവ കുമാർ, കൊറിയോഗ്രാഫി: ശേഖർ, സുധൻ, ലിറിക്‌സ്: അറിവ്, കോസ്റ്റ്യൂം: പല്ലവി സിങ്, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ: വീര ശങ്കർ, പി.ആർ.ഒ: ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.
Content Highlights: Jana Nayagan becomes the highest-grossing Tamil film in Kerala for 2026. Surpassed previous hits Blast and Karuppu. Global collection nearing the 300 crore mark. Directed by H. Vinoth with a star-studded cast including Vijay, Bobby Deol, and Mamitha Baiju.