250 കോടിയിലേക്ക് 'ജനനായകൻ'; കേരളത്തിൽനിന്ന് 14 കോടി, ബ്ലോക്ക് ബസ്റ്റർ വിജയത്തിലേക്ക്

#Movies Desk
ജനനായകൻ പോസ്റ്റർ
ജനനായകൻ പോസ്റ്റർ

തമിഴ്നാട് മുഖ്യമന്ത്രി ആയ ശേഷം റിലീസായ വിജയുടെ ചിത്രം 'ജനനായകൻ' ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്. വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ 250 കോടിയിലേക്ക് കുതിക്കുമ്പോൾ കേരളത്തിൽ നിന്ന് മാത്രം ചിത്രം ഇതുവരെ നേടിയത് 14 കോടിയിലേറെയാണ്.

റിലീസ് ദിനം മുതൽ വാരാന്ത്യത്തിലും ഹൗസ് ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ ലഭിച്ച ചിത്രത്തിന് പ്രവർത്തി ദിനമായിട്ടും ആദ്യ തിങ്കളാഴ്ചയും ഹൗസ് ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ഷോകളാണ് ലഭിച്ചത്. തങ്ങളുടെ പ്രിയപ്പെട്ട താരം വിജയ്യെ അവസാനമായി സ്‌ക്രീനിൽ കാണാൻ പ്രായഭേദമന്യേ ഓരോ ആരാധകനും പ്രേക്ഷകനും തിയേറ്ററുകളിൽ തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ച് കരഘോഷത്തോടെ ആസ്വദിക്കുകയാണ് 'ജനനായകൻ'. ഇന്ത്യയിൽ ഇതുവരെ വിവിധ പ്ലാറ്റ്ഫോമുകളിൽ കൂടി 5.8 മില്യൺ ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി വിട്ടുപോയത്.

എച്ച്. വിനോദ് സംവിധാനം ചെയ്ത 'ജനനായകൻ' ചിത്രത്തിൽ ബോബി ഡിയോൾ, പൂജാ ഹെഡ്‌ഗെ, മമിതാ ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, തുടങ്ങി വമ്പൻ താരനിരയാണ് വേഷമിട്ടിരിക്കുന്നത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രംനിർമിച്ചിരിക്കുന്നത്.

ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷൻ: അനൽ അരശ്, ആർട്ട്: വി. സെൽവ കുമാർ, കൊറിയോഗ്രാഫി: ശേഖർ, സുധൻ, ലിറിക്‌സ്: അറിവ്, കോസ്റ്റ്യൂം: പല്ലവി സിങ്, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ: വീര ശങ്കർ, പി.ആർ.ഒ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.

Content Highlights: Jana Nayagan crosses 250 crore worldwide gross collection. The film has earned over 14 crore from the Kerala market alone. Massive audience turnout despite weekday screenings. Directed by H. Vinoth with a star-studded cast including Bobby Deol and Mamitha Baiju. Over 5.8 million tickets sold across India.