'വിവാദങ്ങളെ സമചിത്തതയോടെ നേരിടേണ്ട സമയം'; വിജയ്‌യുടെ ബോഡിഗാർഡിന്റെ പോസ്റ്റ്, പിൻവലിച്ചു

ഭാര്യ സംഗീത വിവാഹമോചനക്കേസ് നൽകിയെന്ന വിവാദത്തിനിടെയാണ് നടൻ വിജയ് നടി തൃഷയ്ക്കൊപ്പം വിവാഹവിരുന്നിനെത്തിയ വീഡിയോ പ്രചരിച്ചത്. തമിഴിലെ പ്രശസ്ത നിർമാതാവും വ്യവസായിയുമായ കൽപാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹവിരുന്നിനാണ് ഇരുവരും ഒന്നിച്ചെത്തിയത്. ഇതേക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച നടക്കുകയാണ്. ഇതിനിടെ വിജയ്‌യുടെ സുരക്ഷാ ഉദ്യോഗസ്ഥനായ അരൂൺ സുരേഷ് പോസ്റ്റ് ചെയ്ത സോഷ്യൽ മീഡിയാ സ്റ്റോറി ചർച്ചയായിരിക്കുകയാണ്.
വിവാദങ്ങളെ സമചിത്തതയോടെ നേരിടേണ്ട സമയം എന്ന് അർത്ഥം വരുന്ന വരികളാണ് അരൂൺ സുരേഷ് കുറിച്ചത്. മറ്റൊരു സ്റ്റോറിയിൽ വിജയ് പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന ചിത്രവും അദ്ദേഹം ഷെയർ ചെയ്തിരുന്നു. ഈ പോസ്റ്റുകൾ വന്നത് വിവാഹവിരുന്നിന് വിജയ്‌യും തൃഷയും ഒരുമിച്ചെത്തുന്നതിന് തൊട്ടുമുൻപാണ് എന്നതാണ് ശ്രദ്ധേയം. ആദ്യത്തെ പോസ്റ്റ് വ്യാപകമായി സ്ക്രീൻഷോട്ടുകളായി പ്രചരിക്കാൻ തുടങ്ങിയതോടെ അരൂൺ ഇത് നീക്കം ചെയ്തു. രണ്ടാമത്തെ പോസ്റ്റ് നിലനിർത്തുകയും ചെയ്തു. വിജയ് നായകനായ ഗില്ലി എന്ന ചിത്രത്തിലെ കൊക്കരക്കോ എന്ന ഗാനമാണ് ഈ പോസ്റ്റിന്റെ പശ്ചാത്തലത്തിൽ ഉപയോഗിച്ചത്.
VIJAY Naa PERSONAL Bodyguard #AroonSuresh Insta Story !! 😮💨🔥 pic.twitter.com/C3vzXWV7SY
— Prakash Vijay (@PrakazVijay_Of) March 5, 2026
വിജയ്‍യുടെ ഭാര്യ സംഗീത ചെന്നൈയിലെ കുടുംബ കോടതിയിൽ നൽകിയ വിവാഹമോചന ഹർജിയിൽ ഗൗരവകരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. വിജയ് തന്നെ അവഗണിക്കുന്നുവെന്നും മറ്റൊരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്നും അവർ ഹർജിയിൽ പറഞ്ഞു. മാനസിക പീഡനവും അവഗണനയും കാരണമാണ് 1954-ലെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹബന്ധം വേർപെടുത്താൻ തീരുമാനിച്ചതെന്നും സംഗീത വ്യക്തമാക്കിയിട്ടുണ്ട്.
2021 മുതൽ വിജയും താനും വൈകാരികമായി അകൽച്ചയിലാണെന്നും തന്നെ വീട്ടിൽ തനിച്ച് താമസിപ്പിക്കാൻ പ്രേരിപ്പിക്കുന്നുവെന്നും സംഗീത ആരോപിക്കുന്നു. തങ്ങൾക്കിടയിലെ പ്രശ്നങ്ങളും വിജയ്‍യുടെ ബന്ധവും മക്കളായ ജേസൺ സഞ്ജയ്ക്കും ദിവ്യ സാഷയ്ക്കും വലിയ നാണക്കേടുണ്ടാക്കുന്നുവെന്നും ഹർജിയിൽ പറയുന്നു. 1999-ൽ വിവാഹിതരായ ഇവർക്കിടയിലെ ദാമ്പത്യ പ്രശ്നങ്ങൾ ഇപ്പോൾ സിനിമാ ലോകത്ത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
Content Highlights: Actor Vijay's bodyguard, Aroon Suresh, posted and then deleted a cryptic message about facing controversies., The incident occurred amid rumors of Vijay's divorce from his wife, Sangeetha., Sangeetha has allegedly filed for divorce, citing neglect and an extramarital affair., Speculation intensified after Vijay and actress Trisha were seen together at a wedding., The bodyguard's post used a song from the film 'Ghilli', which starred Vijay and Trisha.