'ഉടയാനുള്ളതൊക്കെ ഉടഞ്ഞു തന്നെ പോകട്ടെ..' പ്രതികരിച്ച് വിധു വിന്‍സെന്‍റ്

വിധു വിന്‍സന്റ്‌
വിധു വിന്‍സന്റ്‌

താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് പിരിച്ചുവിട്ടതില്‍ പ്രതികരിച്ച് സംവിധായക വിധു വിന്‍സെന്റ്. ഉടയാനുള്ളതൊക്കെ ഉടഞ്ഞു തന്നെ പോകട്ടെ എന്ന് വിധു കുറിച്ചു. സിനിമയില്‍ മാത്രമല്ല ഉടയേണ്ട വിഗ്രഹങ്ങള്‍ രാഷ്ട്രീയ രംഗത്തും മാധ്യമ രംഗത്തും കായിക രംഗത്തും അക്കാദമിക് രംഗത്തും ഒക്കെയുണ്ട്...Hats off to WCC എന്നാണ് വിധു ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചത്. 

സിനിമാരംഗത്തെ ചൂഷണങ്ങളെ കുറിച്ചുള്ള തുറന്നുപറച്ചിലുകളുടെ പശ്ചാത്തലത്തിലാണ് മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ചതും 17 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടതും. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ 'അമ്മ'സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, 'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വം മുന്‍നിര്‍ത്തി രാജി വെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കുമെന്ന് 'അമ്മ' വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അഡ്‌ഹോക് കമ്മിറ്റി ഉടന്‍ നിലവില്‍ വരുമെന്നാണ് വിവരം. 

Content Highlights: Director Vidhu Vincent reacts to the removal of AMMA executive, calling for a break from idol worshi