വരത്തനും വൈറസും കഴിഞ്ഞ് ഇവര്‍ ഇനി ധനുഷ്-കാര്‍ത്തിക് നരേന്‍ ചിത്രത്തില്‍

പുതിയ ധനുഷ്-കാര്‍ത്തിക് നരേന്‍ ചിത്രത്തിന്റെ പ്രഖ്യാപനം നേരത്തെ വന്നതാണ്. ധനുഷിന്റെ നാല്‍പത്തിമൂന്നാമത്തെ ചിത്രത്തില്‍ മലയാളികളായ ഷറഫുവും സുഹാസുമാണ് തിരക്കഥ രചിക്കുന്നത്. കാര്‍ത്തിക് നരേന്‍ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വരത്തന്‍, വൈറസ് തുടങ്ങിയ ചിത്രങ്ങള്‍ക്കു വേണ്ടി തിരക്കഥയെഴുതിയവരാണ് ഷറഫുവും സുഹാസും.
സത്യജ്യോതി ഫിലിംസ് ആണ് നിര്‍മാണം. ധ്രുവങ്ങള്‍ 16, മാഫിയ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് കാര്‍ത്തിക് നരേന്‍ ശ്രദ്ധിക്കപ്പെടുന്നത്. ഏപ്രിലില്‍ ഷൂട്ട് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജി വി പ്രകാശ് കുമാര്‍ ആണ് സംഗീതം. ഒക്ടോബര്‍ 23നാണ് റിലീസ്. മാരി സെല്‍വരാജിന്റെ കര്‍ണന്‍, കാര്‍ത്തിക് സുബ്ബരാജിന്റെ ജഗമേ തന്തിരം, ആനന്ദ് എല്‍ റായ്‌യുടെ അത്രംഗി രേ എന്നിവയാണ് ധനുഷിന്റെ പുതിയ ചിത്രങ്ങള്‍.
Content Highlights : varathan,virus scriptwriters sharafu and suhas join dhanush-karthick naren movie
Content Highlights: