ജീത്തു ജോസഫ് ഒരുക്കിയ ബിജു മേനോൻ - ജോജു ചിത്രം 'വലതുവശത്തെ കള്ളൻ' ഒടിടിയിലേക്ക്

പ്രായഭേദമെന്യേ തിയേറ്ററുകളിൽ ഏവരും ഏറ്റെടുത്ത ജീത്തു ജോസഫിന്റെ ഏറ്റവും പുതിയ ചിത്രമായ 'വലതുവശത്തെ കള്ളൻ' ഒടിടിയിലേക്ക്. ഇമോഷണൽ ക്രൈം ഡ്രാമ ജോണറിൽ എത്തിയ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും പ്രത്യേകിച്ച് കുടുംബപ്രേക്ഷകരെയും വലിയ രീതിയിൽ ആകർഷിച്ചിരുന്നു. ആമസോൺ പ്രൈം വീഡിയോയിലാണ് ഒടിടിയിൽ മാർച്ച് 27 മുതൽ സ്ട്രീമിങ് ആരംഭിക്കുന്നത്.
ബിജു മേനോനെയും ജോജു ജോർജിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രം മനുഷ്യ മനസ്സിന്റെ സങ്കീർണ്ണമായ വശങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. കാലടി പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടറായ ആന്റണി സേവ്യറായാണ് ചിത്രത്തിൽ ബിജു മേനോൻ എത്തിയിരിക്കുന്നത്. ഒരു ദിവസം ആന്റണി സേവ്യറിന് മുന്നിലെത്തുന്ന ഒരു മിസ്സിങ് കേസ് അയാളുടെ ജീവിതം തന്നെ മാറ്റിമറയ്ക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. സാമുവൽ ജോസഫ് എന്ന അച്ഛൻ കഥാപാത്രമായി കരിയറിലെ തന്നെ വേറിട്ട വേഷത്തിലാണ് ജോജു ജോർജ് ചിത്രത്തിലുള്ളത്. ഡിനു തോമസ് ഈലന്റേതാണ് തിരക്കഥ.
ലെന, നിരഞ്ജന അനൂപ്, ഇർഷാദ് അലി, കെ.ആർ. ഗോകുൽ, മനോജ് കെ.യു., ലിയോണ ലിഷോയ്, ശ്യാംപ്രസാദ്, ഷാജു ശ്രീധർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിച്ചിരിക്കുന്ന സിനിമയുടെ ഡിസ്ട്രിബ്യൂഷൻ ഗുഡ്‍വിൽ എന്റർടെയ്ൻമെന്റ്സാണ്.
കോ-പ്രൊഡ്യൂസർമാർ: ടോൺസൺ ടോണി, സുനിൽ രാമാടി, പ്രശാന്ത് നായർ, ഡി.ഒ.പി.: സതീഷ് കുറുപ്പ്, എഡിറ്റർ: വിനായക്, പ്രൊഡക്ഷൻ ഡിസൈൻ: പ്രശാന്ത് മാധവ്, സംഗീതം: വിഷ്ണു ശ്യാം, ഗാനരചന: വിനായക് ശശികുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അർഫാസ് അയൂബ്, കോസ്റ്റ്യൂം: ലിൻഡ ജീത്തു, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവെട്ടത്ത്, മേക്കപ്പ്: ജയൻ പൂങ്കുളം, വി.എഫ്.എക്സ്.: ടോണി മാഗ് മിത്ത്, എക്സി. പ്രൊഡ്യൂസർ: കത്തീന ജീത്തു, മിഥുൻ എബ്രഹാം, സ്റ്റിൽസ്: സാബി ഹംസ, പബ്ലിസിറ്റി ഡിസൈൻസ്: ഇല്യുമിനാർടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ടിങ്, പി.ആർ.ഒ.: ആതിര ദിൽജിത്ത്.
Content Highlights: Jeethu Joseph's acclaimed emotional crime drama 'Valathuvashathe Kallan', starring Biju Menon and Joju George, is set to begin its digital premiere on Amazon Prime Video starting March 27.