താലികെട്ട് മാത്രം, വിവാഹാഘോഷങ്ങള്‍ മാറ്റിവയ്ക്കുന്നു; ഉത്തര ഉണ്ണി

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തന്റെ വിവാഹാഘോഷങ്ങള്‍ മാറ്റി വയ്ക്കുന്നു എന്ന് നടി ഉത്തര ഉണ്ണി.
കൊറോണ ഭീതി വിട്ടൊഴിഞ്ഞതിന് ശേഷം മാത്രമേ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുകയുള്ളൂ എന്ന് ഉത്തര ഉണ്ണി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
ഏപ്രില്‍ മാസത്തിലാണ് ഉത്തരയുടെയും ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്. നേരത്തേ തീരുമാനിച്ചുറപ്പിച്ചിരുന്ന ദിവസത്തില്‍ തന്നെ പരമ്പരാഗത ആചാര പ്രകാരമുള്ള താലികെട്ട് നടത്തുമെന്നും ഉത്തര വ്യക്തമാക്കി.
Content Highlights: Uthara Unni wedding celebration postponed
Content Highlights: