തിരുപ്പതിയിൽ ദർശനം നടത്തി തൃഷ; കാരണം 43-ാം പിറന്നാളോ വിജയ്‌യുടെ വിജയമോ? ചർച്ച സജീവം

തിരുപ്പതി ക്ഷേത്രത്തിൽ ദർശനംനടത്തി നടി തൃഷ. തന്റെ 43-ാം പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് തൃഷ ക്ഷേത്രദർശനത്തിനെത്തിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയും ചെയ്തു.
തമിഴ്‌നാട് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ തൃഷയുടെ ഈ യാത്ര വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയുമായാണ് പലരും ബന്ധപ്പെടുത്തിയത്. തമിഴക വെട്രി കഴകത്തിന്റെ വിജയത്തിനായി പ്രാർഥിക്കാനാണ് തൃഷ വെങ്കിടേശ്വര സ്വാമിയുടെ മുന്നിലെത്തിയതെന്ന് ചിലർ കുറിച്ചു.
ഏപ്രിൽ 23-ന് നടന്ന വോട്ടെടുപ്പിന് ശേഷം തൃഷ ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. വോട്ട് ചെയ്ത വിരലിനൊപ്പം വിജയ്‌യുടെ സിനിമയിലെ പാട്ടാണ് തൃഷ പശ്ചാത്തലത്തിൽ ഉപയോഗിച്ചത്. തമിഴക വെട്രി കഴകം തമിഴ്‌നാട്ടിൽ വലിയ വിജയം നേടുമെന്ന് എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നു.
Content Highlights: Trisha visits Tirupati temple on her 43rd birthday eve., Visit coincides with 2026 Tamil Nadu Assembly election vote counting., Social media speculation links the visit to Vijay's TVK party.