എല്ലാകാര്യങ്ങളിലും മികച്ചുനില്‍ക്കാന്‍ സാധിക്കില്ല,നൃത്തരംഗത്തിലെ ട്രോളുകൾക്ക് മറുപടിയുമായി തൃപ്തി

രണ്‍ബീര്‍ കപൂര്‍ നായകനായെത്തിയ 'അനിമല്‍' എന്ന ചിത്രത്തിലൂടെ ആരാധകരുടെ മനം കവര്‍ന്ന നടിയാണ് തൃപ്തി ദിമ്രി. തൃപ്തിയുടെ പുതിയ സിനിമയായ 'വിക്കി വിദ്യ കാ വോ വാല വീഡിയോ' അടുത്തയാഴ്ചയാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. സിനിമയിലെ 'മേരെ മെഹ്ബൂബ്' എന്ന ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കികഴിഞ്ഞു. ഗാനത്തില്‍ ഇന്‍ഡോ -വെസ്‌റ്റേണ്‍ ഓട്ട്ഫിറ്റ് ധരിച്ചാണ് നടി നൃത്തം ചെയ്യുന്നത്. ഈ നൃത്തത്തിന് പിന്നാലെ ആരാധകര്‍ വലിയ വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്. നിരവധി ട്രോളുകളും പുറത്തിറങ്ങുകയുണ്ടായി. ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് തൃപ്തി.
എല്ലാ കാര്യങ്ങളിലും മികച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്നും പുതിയത് ശ്രമിക്കുന്നതില്‍ യാതൊരു തെറ്റുമില്ലെന്നുമാണ് നടി പ്രതികരിച്ചത്. എനിക്ക് എല്ലാം പരീക്ഷിക്കണം. പക്ഷേ ഒരാള്‍ക്ക് എല്ലാത്തിലും മികച്ചുനില്‍ക്കാന്‍ സാധിക്കില്ല. എന്നുകരുതി ശ്രമിക്കുന്നതില്‍ എന്താണ് തെറ്റ്? - നടി ചോദിച്ചു.
ഇതിന് മുമ്പ് ഞാന്‍ ഇങ്ങനെയൊന്ന് ചെയ്തിട്ടില്ല. നൃത്തചുവടുകള്‍ക്ക് ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ കിട്ടുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. കുഴപ്പമില്ല. എല്ലാവര്‍ക്കും സംഭവിക്കുന്നതാണിത്. ആളുകള്‍ക്ക് ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതുമായ കാര്യങ്ങളുണ്ടാകും. പക്ഷേ അത് ഇത്തരം പരീക്ഷണങ്ങള്‍ നിര്‍ത്തണമെന്ന് അര്‍ഥമാക്കുന്നില്ല- തൃപ്തി പറഞ്ഞു.
ഒരു നടിയെന്ന നിലയില്‍ പുതിയ കാര്യങ്ങള്‍ ചെയ്യാനാണ് ശ്രമിക്കുന്നത്. നടിയാവാന്‍ അഭിനയം മാത്രം അറിഞ്ഞാല്‍ മതിയെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ഒരു ഷോയില്‍ പോകുമ്പോള്‍ ശരിയായി എങ്ങനെ നടക്കണമെന്ന് അറിയണം. ഒരു നൃത്തരംഗത്തില്‍ അവസരം കിട്ടുമ്പോള്‍ എങ്ങനെ നന്നായി നൃത്തം ചെയ്യണമെന്ന് അറിഞ്ഞിരിക്കണമെന്നും തൃപ്തി കൂട്ടിച്ചേര്‍ത്തു.
Content Highlights: Triptii Dimri response On Being Trolled For Dance Moves In Mere Mehboob