ഇതെന്റെ രോമങ്ങള്‍, ഇതിന്റെ പേരില്‍ മാപ്പപേക്ഷിക്കുന്നില്ല- തിലോത്തമ ഷോം

സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല, സൗന്ദര്യത്തിന്റെ കാര്യത്തിലും പെണ്‍കുട്ടികള്‍ക്ക് ഇന്നും അരുതുകള്‍ കല്‍പിക്കുന്നവരുണ്ട്. രോമാവൃതമായ സ്ത്രീശരീരത്തോട് ഇന്നും മുഖംതിരിക്കുന്നവരുണ്ട്. രോമങ്ങളില്ലാതെ തിളങ്ങുന്ന ശരീരമാണ് പലര്‍ക്കും സ്ത്രീസൗന്ദര്യത്തിന്റെ മാതൃക. ഇപ്പോഴിതാ അത്തരം കാഴ്ചപ്പാടുകളില്‍ നിലപാട് പ്രഖ്യാപിക്കുകയാണ് നടി തിലോത്തമ ഷോം.
ഇന്‍സ്റ്റാഗ്രാമിലില്‍ രോമാവൃതമായ കൈയിടുക്ക് പ്രദര്‍ശിപ്പിക്കുന്ന ചിത്രം പങ്കുവച്ചാണ് നടിയുടെ പ്രതികരണം. തിലോത്തമ ധരിച്ചിരിക്കുന്ന ടീ ഷര്‍ട്ടില്‍ അണ്‍ അപ്പോളജറ്റിക് എന്ന് കുറിച്ചിരിക്കുന്നു.
'ഞാന്‍ ഒരുപാട് ക്ഷമ പ്രകടിപ്പിക്കാറുണ്ട്. ആരുടെയെങ്കിലും ക്ഷമാപണം പ്രതീക്ഷിച്ച് ഞാന്‍ ക്ഷമ ചോദിക്കുന്നതാണ് ഇതിലെ ഏറ്റവും മോശമായ കാര്യം. ഒരു ഹലോ പറയുന്നത് പോലെ. ഞാന്‍ നല്ലത് എന്തെങ്കിലും ചെയ്തുവെങ്കില്‍ ക്ഷമ ചോദിക്കുന്നു. എന്തുകൊണ്ടെന്നാല്‍ എനിക്ക് അത് അല്‍പ്പം കൂടി നന്നായി ചെയ്യാമായിരുന്നു.
യുക്തിയ്ക്ക് നിരക്കാത്ത ഒന്ന്, നിശബ്ദതയില്‍ നമ്മുടെ വായില്‍ നിന്ന് അറിയാതെ പോകുന്നത്. ഈ ടി ഷര്‍ട്ട് കുറച്ച് ഉപയോഗിക്കാനും കൂടുതല്‍ അര്‍ത്ഥമാക്കാനുമുള്ള ഓര്‍മ്മപ്പെടുത്തലാണ്.'
ഓ എന്റെ രോമങ്ങളെക്കുറിച്ചാണെങ്കില്‍ അതില്‍ ഞാന്‍ ക്ഷമ ചോദിക്കില്ല. ഇതൊരു പ്രസ്താവനയല്ല. ഞാന്‍ ചിലപ്പോള്‍ വാക്‌സ് ചെയ്യും. ചിലപ്പോള്‍ ചെയ്യാതെയും ഇരിക്കും, ശുഭദിനം തിലോത്തമ കുറിച്ചു.
Content Highlights: Tillotama Shome Instagram unapologetic post showing Armpit hair and not sorry for that
Content Highlights: