‘തലയണ- ഒരു ലൂപ് കഥ’യുമായി സിനി സ്‌കറിയ

#Movies Desk
തലയണ- ഒരു ലൂപ് കഥ പോസ്റ്റർ
തലയണ- ഒരു ലൂപ് കഥ പോസ്റ്റർ

സിനിമയെന്ന ദൃശ്യമാധ്യമത്തിന്റെ സാധ്യതകൾ ഏറെ വലുതാണ്. പറയാൻ കഴിയുന്ന കാര്യങ്ങൾ പ്രതീക്ഷിക്കുന്നതിലും ഉപരിയായി പ്രേഷകരിലേക്ക് എത്തിക്കാൻ ദൃശ്യ മാധ്യമങ്ങൾക്ക്, പ്രത്യേകിച്ചും മെയിൻ സ്ട്രീം സിനിമക്ക് കഴിയും. സിനിമയെ ഗൗരവമായി കാണുന്ന സിനി സ്‌കറിയ തന്റെ തലയണ എന്ന ചിത്രത്തിലൂടെ മനുഷ്യജീവിനത്തിലെ നഷ്ടപ്പെട്ടു പോകുന്ന മൂല്യങ്ങളുടേയും ബന്ധങ്ങളുടേയും കഥ പറയുകയാണ്.

ഷോർട്ട് ഫിലിമുകളിലൂടെയും ടെലിഫിലിമുകളിലൂടെയുമാണ് സിനി സിനിമയിലെത്തിയത്. സിനി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്. ആലപ്പി ടാക്കീസ് ചിത്രം നിർമിക്കുന്നു.

കുട്ടനാടിന്റെ പശ്ചാത്തലത്തിൽ തികഞ്ഞ കുടുംബ കഥയാണ് സിനി പറയുന്നത്. ഒരു കുടുംബത്തിലെ മൂന്നുതലമുറകളിലൂടെയാണ് കഥാവികസിക്കുന്നത്. മൂന്നുതലമുറക്കാരുടെ ഇടയിലെ ആത്മബന്ധം, സ്‌നേഹം, സ്വാർഥ മോഹങ്ങൾ.. ഇതെല്ലാം ഇഴചേർത്ത് ഹൃദയസ്പർശിയായ ചിത്രത്തെ ഒരുക്കുന്നു സിനി സ്‌കറിയ.

അഭിനേതാക്കൾ പുതുമുഖങ്ങളാണങ്കിലും ഇവരെല്ലാം കലയുടെ വിവിധ രംഗങ്ങളിൽ പ്രവൃർത്തിച്ചു പോരുന്നവരാണ്. മറിമായം പരമ്പരയിലൂടെ ശ്രദ്ധേയനായ ഹരിപ്പാട് ബ്രഹ്‌മൻ, പ്രണയവിലാസം പരമ്പരയിലൂടെ ശ്രദ്ധേയയായ ദുർഗ ഹരിപ്പാട്, നിരവധി ടെലിഫിലിമുകളിലും പരസ്യ ചിത്രങ്ങളിലു മഭിനയിച്ച പൊന്നു കോട്ടയം എന്നിവർ ഏറെ പ്രശസ്തി നേടിയവരാണ്.

സുനിൽ സി.പി, ശശി പള്ളുരുത്തി, പ്രണവം ഉണ്ണികൃഷ്ണൻ, റിസ മരിയ സിറിൾ, ജനീഷ് കുട്ടനാട്, ആന്റണി ആപ്പിച്ചേരി, ആലപ്പി ജോൺസൺ, അനിൽ വിളവനാൽ, ബിജു മാങ്ങാട്, മെറിൻ ഫോർട്ട് കൊച്ചി, സാജൻ കിടങ്ങറ, രതീഷ് ശശിധരൻ, മാണിക്യൻ, മനോഹരൻ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.

സംഗീതം: വി.ജി. റുഡോൾഫ്, ഛായാഗ്രഹണം, എഡിറ്റിങ്: സിറിൾ ജോർജ്, പ്രൊഡക്ഷൻ കൺട്രോളർ: ജനീഷ് കെ.ടി.ഡി. ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിവരുന്നു. പി.ആർ.ഒ: വാഴൂർ ജോസ്.

Content Highlights: Director Cine Scaria enters mainstream cinema with 'Thalayana', produced by Alleppey Talkies