യഥാർഥ ക്യാമ്പസ് ജീവിതത്തിന്റെ കഥയുമായി താൾ; ചിത്രം നാളെ മുതൽ തിയേറ്ററുകളിൽ

ആൻസൺ പോളിനെ നായകനാക്കി നവാഗതനായ രാജാസാഗർ സംവിധാനം ചെയ്ത ചിത്രം 'താൾ' നാളെ മുതൽ തിയേറ്ററുകളിൽ. തന്റെ ക്യാമ്പസ് ജീവിതത്തിൽ നടന്ന യഥാർഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി മാധ്യമ പ്രവർത്തകനായ ഡോ.ജി.കിഷോറാണ് താളിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. രണ്ട് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രം ഒരു ക്യാമ്പസ് ത്രില്ലറാണ് എന്നും സാധാരണ ഒരു ക്യാമ്പസ് സിനിമയുടെ സ്ഥിരം പാറ്റേണിലൂടെ സഞ്ചരിക്കുന്ന സിനിമയല്ല താൾ എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ തിരക്കഥാകൃത്ത് ഡോ.ജി.കിഷോർ പറഞ്ഞു. ചിത്രത്തിന്റെ നിർമാണം ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവരാണ്.
വിശ്വ, മിത്രൻ എന്നീ കേന്ദ്ര കഥാപാത്രങ്ങളിൽ കൂടിയുള്ള സങ്കീർണതകൾ നിറഞ്ഞ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ആൻസൺ പോളിനെക്കൂടാതെ, രാഹുൽ മാധവ്, ആരാധ്യ ആൻ., രൺജി പണിക്കർ, രോഹിണി,ദേവി അജിത്ത്, സിദ്ധാർത്ഥ് ശിവ, നോബി, ശ്രീധന്യ, വിവിയ ശാന്ത്, അരുൺകുമാർ മറീന മൈക്കിൾ, വൽസാ കൃഷ്ണാ,അലീന സിദ്ധാർഥ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സിനു സിദ്ധാർത്ഥാണ്. സംഗീതം: ബിജിബാൽ, ലിറിക്‌സ് : ബി കെ ഹരിനാരായണൻ, രാധാകൃഷ്ണൻ കുന്നുംപുറം, സൗണ്ട് ഡിസൈൻ : കരുൺ പ്രസാദ്, വിസ്‌താ ഗ്രാഫിക്സ് , വസ്ത്രാലങ്കാരം: അരുൺ മനോഹർ, പ്രൊജക്റ്റ് അഡ്വൈസർ: റെജിൻ രവീന്ദ്രൻ, കല: രഞ്ജിത്ത് കോതേരി, പ്രൊഡക്ഷൻ കൺട്രോളർ :കിച്ചു ഹൃദയ് മല്ല്യ , ഡിസൈൻ: മാമി ജോ, ഡിജിറ്റൽ ക്രൂ: ഗോകുൽ, വിഷ്ണു, പി ആർ ഓ: പ്രതീഷ് ശേഖർ.
Content Highlights: thaal movie release date announced, anson paul and rahul madhav movie