ടി ജി രവിയുടെ 250-ാമത് ചിത്രം 'അവകാശികൾ' പ്രദർശനത്തിനെത്തി

Avakashikal Poster
Avakashikal Poster

കൊച്ചി: ചലച്ചിത്രരംഗത്ത് 50 വർഷം പൂർത്തിയാക്കുന്ന ടി ജി രവിയുടെ  250-ാമത് ചിത്രം 'അവകാശികൾ' ഐസ്ട്രീം ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ പ്രദർശനത്തിനെത്തി. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അംഗം  എൻ അരുൺ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കേരളത്തിലെ ഗ്രാമീണ ജീവിത പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ  പ്രമേയമാകുന്നത്. 

ടി ജി രവിയെ കൂടാതെ ഇർഷാദ്, ജയരാജ് വാര്യർ, സോഹൻ സീനു ലാൽ, എം എ നിഷാദ്, വിഷ്ണു വിനയ്, ബേസിൽ പാമ, സാജു നവോദയ,  അഞ്ജു അരവിന്ദ്, കുക്കു പരമേശ്വരൻ, അനൂപ് ചന്ദ്രൻ, വാൽക്കണ്ണാടി ജോയ്, എന്നിങ്ങനെ വലിയൊരു താരനിരയും ചിത്രത്തിൽ ഉണ്ട്. 

റിയൽ വ്യൂ ക്രിയേഷൻസ് നിർമ്മിക്കുന്ന സിനിമ  ആയില്യൻ കരുണാകരൻ, വിനു പട്ടാട്ട് എന്നിവർ ചേർന്ന് ചായാഗ്രഹണം നിർവഹിക്കുന്നു. അഖിൽ എ ആർ ആണ് എഡിറ്റിംഗ് ചെയ്തിട്ടുള്ളത് ആർട് ആർ.എൽ.വി അജയ്. റഫീഖ് അഹമ്മദ്, പാർവതി ചന്ദ്രൻ , കൗസ്തവ് ഭരദ്വാജ് എന്നിവരുടെ വരികൾക്ക് മിനിഷ് തമ്പാൻ , ബാബാജിത് എന്നിവർ ചേർന്ന് സംഗീതം പകരുന്നു.

Content Highlights: tg ravi actor 250th film avakashikal released in theater