‘മുഖ്യമന്ത്രിയുടെ ഉള്ളിലെ കുട്ടി ഉണർന്നു’; കളിപ്പാട്ടക്കാറുമായി ഔദ്യോഗിക യോഗത്തിൽ വിജയ്, വീഡിയോ വൈറൽ

ഔദ്യോഗിക യോഗത്തിനിടെ മിനിയേച്ചർ ഇലക്ട്രിക് കാർ കണ്ടു കൗതുകത്തോടെ പരിശോധിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ തരംഗമാകുന്നു. ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട യോഗത്തിനിടെയുള്ള വീഡിയോയാണ് പുറത്തുവന്നത്.
തമിഴ്നാട്ടിലെ ഇലക്ട്രിക് വാഹന നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിൽ നടന്ന യോഗത്തിൽ, ഏഷ്യ വിൻ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഫാം സാൻ ചൗ ആണ് വിജയ്ക്ക് വിൻഫാസ്റ്റ് വിഎഫ് 8 ഇലക്ട്രിക് എസ്‌യുവിയുടെ മിനിയേച്ചർ മോഡൽ സമ്മാനിച്ചത്. തന്റെ മേശപ്പുറത്തിരുന്ന കാർ മാതൃക മുഖ്യമന്ത്രി അതീവ ശ്രദ്ധയോടെ പരിശോധിക്കുന്നത് വീഡിയോയിൽ കാണാം.
മേശപ്പുറത്തിരുന്ന മോഡൽ കാർ കൈയിലെടുത്ത വിജയ് അതിന്റെ നാല് വാതിലുകളും തുറന്ന് അകത്തെ ഭാഗങ്ങൾ സൂക്ഷ്മമായി പരിശോധിക്കുകയും പിന്നീട് പുഞ്ചിരിയോടെ തിരികെ വെക്കുകയും ചെയ്തു. ഔദ്യോഗിക യോഗത്തിനിടയിലെ കൗതുകദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
വീഡിയോയ്ക്ക് താഴെ നിരവധി രസകരമായ പ്രതികരണങ്ങളാണ് ആരാധകർ പങ്കുവെച്ചത്. 'ഒരു പുരുഷനിൽനിന്ന് കുട്ടിയെ ഒരിക്കലും വേർപ്പെടുത്താനാകില്ല', എന്നാണ് ഒരു കമന്റ്. 'ഞാനും ഇതുതന്നെ ചെയ്യുമായിരുന്നു', എന്ന് മറ്റൊരാൾ കുറിച്ചു. 'എത്രവലുതായാലും കളിപ്പാട്ട കാർ പുരുഷന്മാർക്ക് ഒരു വികാരമാണ്' തുടങ്ങി കമന്റുകളും പ്രത്യക്ഷപ്പെട്ടു. 'ഒരു നിമിഷത്തേക്ക് താൻ മുഖ്യമന്ത്രിയാണെന്ന കാര്യം പോലും മറന്നു; ഉള്ളിലെ കുട്ടിയാണ് പുറത്തുവന്നത്' എന്നായിരുന്നു മറ്റൊരു ആരാധകന്റെ പ്രതികരണം.
Content Highlights: Video of Tamil Nadu Chief Minister C. Joseph Vijay curiously inspecting a miniature electric car during an official meeting has gone viral on social media. The lighthearted moment occurred at the Secretariat during a high-level meeting focused on electric vehicle investments in Tamil Nadu. Pham Sanh Chau, the Managing Director of Asia VinFast Group, gifted the Chief Minister a miniature model of the VinFast VF 8 electric SUV. The viral footage captures Vijay carefully opening all four doors of the model car to inspect its interiors before placing it back on the table with a smile. Fans and social media users have flooded the internet with relatable comments, noting that the "inner child" in men never truly fades, regardless of their position