‘വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം’; അധിക്ഷേപ പരാമർശവുമായി തമിഴ്‌നാട് BJP അധ്യക്ഷൻ

ചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ.) നേതാവും നടനുമായ വിജയ്ക്കും നടി തൃഷയ്ക്കും നേരേ അധിക്ഷേപ പരാമർശവുമായി തമിഴ്‌നാട് ബി.ജെ.പി. അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ. തമിഴ്‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരം ഡി.എം.കെ.യും ടി.വി.കെ.യും തമ്മിലാണെന്ന സേലം റാലിയിലെ വിജയ്‌യുടെ പ്രസംഗമാണ് നൈനാർ നാഗേന്ദ്രനെ പ്രകോപിതനാക്കിയത്.
‘വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം. രാഷ്ട്രീയത്തിൽ ഇറങ്ങണമെങ്കിൽ വിജയ് വീട്ടിൽനിന്ന് പുറത്തിറങ്ങണം. മുതിർന്നവർ പറയുന്നത് കേൾക്കണം. നിർഭാഗ്യമെന്നുപറയട്ടെ, വിജയ്ക്ക് ഒന്നും അറിയില്ല. തൃഷയെ വിട്ട് പുറത്തിറങ്ങിയാൽമാത്രമേ എല്ലാം നടക്കൂ. നല്ലനേതാക്കൾ നയിക്കുന്ന പ്രസ്ഥാനങ്ങളെക്കുറിച്ച് നല്ലരീതിയിൽ സംസാരിക്കണം.
മേൽക്കൂരയിൽ കയറി കോഴിയെ പിടിക്കാൻകഴിയാത്ത ഒരാൾക്ക് ആകാശത്തേറി വൈകുണ്ഠത്തിൽ പോകാൻകഴിയുമോ’ -നൈനാർ നാഗേന്ദ്രൻ ചോദിച്ചു. നടനായതുകൊണ്ടുമാത്രം വോട്ട് ബാങ്കിന്റെ 32 ശതമാനം ലഭിക്കുമെന്ന് പറയുന്ന ഒരാളെ എങ്ങനെ അംഗീകരിക്കാൻകഴിയുമെന്നും അദ്ദേഹം ചോദിച്ചു.
Content Highlights: Tamil Nadu BJP President Nainar Nagendran makes controversial remarks against actor Vijay and Trisha, sparking political debate. Read more about the controversy.