ഹൃദയഭേദകമായ കണ്ടെത്തലുകൾ:നടി സ്വരഭാസ്കർ

സ്വര  ഭാസ്ക്കർ.ഫോട്ടോ:പി.ടി.ഐ
സ്വര ഭാസ്ക്കർ.ഫോട്ടോ:പി.ടി.ഐ

ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി ബോളിവുഡ് നടി സ്വരഭാസ്കർ. സിനിമ എന്നും ആണധികാരത്തിന്റെ ഇടമാണെന്നും ഏതെങ്കിലും സ്ത്രീ തുറന്നുസംസാരിച്ചാൽ അവളെ പ്രശ്നക്കാരിയാക്കി മുദ്രകുത്തുമെന്നും സ്വര സാമൂഹികമാധ്യമമായ ഇൻസ്റ്റഗ്രാമിൽ കുറിപ്പിട്ടു.

ഹൃദയഭേദകമാണ് കമ്മിറ്റിയുടെ കണ്ടെത്തലുകൾ. സ്ത്രീകൾ സാക്ഷ്യപ്പെടുത്തിയ കാര്യങ്ങളുടെ വലിയ ചിത്രം പരിചിതമാണ്. -അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Content Highlights: swara bhaskar on hema committee report