മമിതയുടെ നൃത്തച്ചുവടുകളുമായി ‘പട്ടാമ്പൂച്ചി’ പ്രോമോ; സൂര്യ ചിത്രം ആഗസ്റ്റ് 14-ന് തിയേറ്ററുകളിലേക്ക്

#Movie desk

സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസി’ലെ പട്ടാമ്പൂച്ചി എന്ന ഗാനത്തിന്റെ പ്രോമോ വീഡിയോ പുറത്ത്. ഗാനത്തിന് സംഗീതം ഒരുക്കിയത് ദേശീയ അവാർഡ് ജേതാവ് കൂടിയായ ജി.വി. പ്രകാശ് കുമാർ ആണ്. സുബ്ലഷിണി ആലപിച്ച ഗാനത്തിന് വരികൾ രചിച്ചത് അരുൺരാജ കാമരാജ് ആണ്. സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന സിനിമയുടെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 14 നാണ്. മമിത ബൈജു നായികയായി എത്തുന്ന ചിത്രം നിർമ്മിക്കുന്നത്, ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന് തെലുങ്കിലെ പ്രമുഖ ബാനർ ആയ സിതാര എൻറർടെയ്ൻ‍മെൻറ്സ് ആണ്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മമിത ബൈജുവിൻ്റെ നൃത്തമാണ് ഗാനത്തിൻ്റെ ഹൈലൈറ്റ് എന്നാണ് പ്രോമോ വീഡിയോ സൂചിപ്പിക്കുന്നത്. വിജയ് ബിന്നി ആണ് ഗാനത്തിന് നൃത്തം ഒരുക്കിയത്. സൂര്യയും മമിതയും ഒരുമിച്ചുള്ള രസകരമായ പ്രണയ ഗാനമായാണ് പട്ടാമ്പൂച്ചി ഒരുക്കിയിരിക്കുന്നത് എന്നാണ് പ്രോമോ വീഡിയോയിലെ ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്.

സൂപ്പർ വിജയം നേടിയ ലക്കി ഭാസ്‌ക്കറിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രമാണിത്. സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന താരങ്ങൾ. ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയിരിക്കുന്നത്.
ഛായാഗ്രഹണം - നിമിഷ് രവി, സംഗീതം- ജി വി പ്രകാശ് കുമാർ, എഡിറ്റർ - നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ - ബംഗ്ലാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈൻ പ്രൊഡ്യൂസർ - കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധായകർ - ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ,


ഫൈറ്റ് മാസ്റ്റർ - വി. വെങ്കട്ട്, നൃത്തസംവിധാനം - ശേഖർ വിജെ, വിജയ് ബിന്നി, സംഭാഷണങ്ങൾ - കെ. എൻ. വിജയകുമാർ, ചീഫ് കോ-ഡയറക്റ്റർ - ശ്രീവാസ്തവ , കോ-ഡയറക്ടർ - അഞ്ജി ചോഡപനിഡി, വിഎഫ്എക്സ് സൂപ്പർവൈസർ - വാസുദേവ റാവു മൊജ്ജാദ, ഡിഐ - ന്യൂബ് സ്റ്റുഡിയോസ്, കളറിസ്റ്റ് - വൈശാഖ് ശിവ, ഡോൾബി അറ്റ്മോസ് മിക്സ് - ടി. ഉദയ് കുമാർ, ടീസർ കട്ട് - ബലറാം കൃഷ്ണൻ, വിഷ്ണു രാമഗിരി, നിഖിൽ നാദെല്ല, ചീഫ് അസോസിയേറ്റ് എഡിറ്റർ - ബലറാം കൃഷ്ണൻ, അസോസിയേറ്റ് എഡിറ്റർ - ശ്രീനിവാസ് നദിമിണ്ടി, ഡയറക്ഷൻ ഡിപ്പാർട്ട്മെന്റ് - വിജയകുമാർ, ബാലയ്യ ഡി രാജശേഖർ, രാമറാവു ആലുബെല്ലി, രാം സന്ദീപ് വർമ്മ ജമ്പാന, രമേഷ് അഗുരി, നവീൻ ഈദാര, സായ് ചരൺ വണ്ടവസു, റിഷ ചെറുകുരി, ശിവ ശങ്കർ, അനീഷ് ദേവൻപള്ളി, കലാൽ വെങ്കി ഗൌഡ്, ഡിഒപി ടീം - ആൻസൺ ടൈറ്റസ്, ഹെമിൽ സുഗുനൻ, അഭിജിത് ഷാബു, നിഖില ലാൽകുമാർ, ഹരി ബാബു, പ്രവീൺ, കോസ്റ്റ്യൂം ഡിസൈനർമാർ - അർച്ചന റാവു, സന്ധ്യ സബ്ബവരപു, മോഷൻ ജിഎഫ്എക്സ് - സബാരി രാമിറോ, പ്രൊഡക്ഷൻ കൺട്രോളർ - രുദ്രേഷ് എസ്, പബ്ലിസിറ്റി ഡിസൈനർ - കബിലൻ, ഡിജിറ്റൽ മാർക്കറ്റിങ് - സന്ദീപ് കുൽക്കർണി

Content Highlights: The makers of Suriya's 46th film 'Vishwanath and Sons', directed by Venky Atluri, have released the promo video for the romantic track 'Pattampoochi' featuring a vibrant dance performance by female lead Mamitha Baiju.