സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു; ആർ.ജെ. ബാലാജി ചിത്രം 'കറുപ്പ്' തിയേറ്ററുകളിലേക്ക്

#മൂവി ഡെസ്‌ക്
.
.

സൂര്യ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന 'കറുപ്പ്' റിലീസിനൊരുങ്ങുന്നു. ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ഈ ചിത്രം മെയ് 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. മാസ്സ് ഘടകങ്ങളാൽ സമ്പന്നമായ ഒരു പൂർണ്ണ എന്റർടൈനറായി ഒരുങ്ങുന്ന ചിത്രം, പ്രേക്ഷകർക്ക് വലിയ ആഘോഷാനുഭവം നൽകുമെന്നാണ് അണിയറ പ്രവർത്തകർ ഓരോ കോൺടെന്റ് റിലീസിലൂടെയും ഉറപ്പുനൽകുന്നത്.

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് 'കറുപ്പ്'യിൽ എത്തുന്നത്. വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് അഭ്യാങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സൂര്യ-തൃഷ കൂട്ടുകെട്ടിന്റെ മാജിക് വീണ്ടും വലിയ സ്‌ക്രീനിൽ കാണാൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പി ആർ ഓ: പ്രതീഷ് ശേഖർ.

Content Highlights: Suriya and Trisha reunite on screen after two decades., Directed by RJ Balaji as a mass entertainer., Music composed by viral hitmaker Sai Abhyankar., Worldwide theatrical release confirmed for May 14., Features a stellar ensemble cast including Indrans and Swasika.