സുരേഷ് റെെനയും സുസെെൻ ഖാനും അറസ്റ്റിൽ

മുംബെെ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന, നടൻ ഹൃത്വിക് റോഷന്റെ മുൻഭാര്യയും ഇന്റീരിയർ ഡിസെെനറുമായ സുസെെൻ ഖാൻ എന്നിവർ അറസ്റ്റിൽ. മുംബൈ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഗായകൻ ഗുരു രൺധാവയും അറസ്റ്റിലായിരുന്നു.
മുംബൈ വിമാനത്താവളത്തിന് സമീപത്തുള്ള മുംബൈ ഡ്രാഗൺഫ്ലൈ ക്ലബിൽ നടന്ന റെയ്ഡിലാണ് അറസ്റ്റ് നടന്നത്. 34 പേരെയാണ് ഇവിടെ നിന്നും അറസ്റ്റ് ചെയ്തത്. ഇതിൽ മുംബൈ ക്ലബ്ബിലെ ഏഴ് സ്റ്റാഫുകളും ഉൾപ്പെടുന്നു.
ഐപിസി സെക്ഷൻ 188, 269,34 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ, നിയമാനുസൃതമായതിൽ കൂടുതൽ അതിഥികളെ ക്ലബ്ബിൽ പ്രവേശിപ്പിച്ചിരുന്നുവെന്നും വന്നവർ ആരും തന്നെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കുന്നു,
ബ്രിട്ടണിലും മറ്റും രൂപമാറ്റം വന്ന കോവിഡ് വൈറസിന്റെ അതിവേഗ വ്യാപനം കണക്കിലെടുത്ത് തിങ്കളാഴ്ച്ച മുതൽ സംസ്ഥാനത്ത് രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. പുതുവർഷത്തിന് മു്ന്നോടിയായി കടുത്ത നിയന്ത്രണങ്ങളാണ് പൊതു ചടങ്ങുകൾക്കും മറ്റും സർക്കാർ നടപ്പിലാക്കുന്നത്.
Content Highlights : Suresh Raina and Sussanne Khan arrested in raid at Mumbai club for violating Covid norms
Content Highlights: