'എന്നും... എന്റെ ഹൃദയത്തിന്റെ ഉടമയ്ക്ക്'; വിവാഹ വാർഷികം ആഘോഷിച്ച് സുരേഷ് ഗോപിയും രാധികയും

#മൂവി ഡെസ്ക്
സുരേഷ് ​ഗോപിയും രാധികയും | ഫോട്ടോ: Instagram, ആർക്കൈവ്സ്
സുരേഷ് ​ഗോപിയും രാധികയും | ഫോട്ടോ: Instagram, ആർക്കൈവ്സ്

വിവാഹ വാർഷികം ആഘോഷിച്ച് നടൻ സുരേഷ് ഗോപിയും ഭാര്യ രാധികയും. സോഷ്യൽ മീഡിയാ പോസ്റ്റിലൂടെ സുരേഷ് ഗോപിയാണ് വിവാഹ വാർഷികത്തിന്റെ വിവരം ആരാധകരുമായി പങ്കുവെച്ചത്. രാധികയ്ക്കൊപ്പമുള്ള ചിത്രവും അടിക്കുറിപ്പോടെ അദ്ദേഹം പോസ്റ്റ് ചെയ്തു.

36-ാം വിവാഹ വാർഷികമാണ് സുരേഷ് ഗോപിയും രാധികയും ആഘോഷിച്ചത്. ‘എന്നും എന്റെ ഹൃദയത്തിന്റെ ഉടമയ്ക്ക് എന്ന വാക്കുകളോടെയാണ് സുരേഷ് ഗോപി രാധികയ്ക്ക് വിവാഹവാർഷികാശംസകൾ നേർന്നത്. 1990 ഫെബ്രുവരി എട്ടിനായിരുന്നു ഇവരുടെ വിവാഹം.

ഗോകുൽ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്‍നി സുരേഷ്, മാധവ് സുരേഷ് എന്നിവർ മക്കളാണ്. ഇതിൽ ഗോകുലും മാധവും സിനിമയിൽ സജീവമാണ്. ജെഎസ്കെ ആണ് സുരേഷ് ഗോപിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പനാണ് അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന പ്രധാന ചിത്രം.

Content Highlights: Actor Suresh Gopi and wife Radhika celebrate their 36th wedding anniversary. See their heartwarming post and throwback pictures.