ആൽക്കഹോളിക് വെതർ?, അതോ കേന്ദ്രത്തിനെതിരായ പ്രതിഷേധമോ?; എഥനോളിന്റെ രാസസൂത്രവാക്യവുമായി സണ്ണി വെയ്ൻ

#Movies Desk
സണ്ണി വെയ്ൻ | ഫോട്ടോ: www.instagram.com/sunnywayn/
സണ്ണി വെയ്ൻ | ഫോട്ടോ: www.instagram.com/sunnywayn/

കേന്ദ്രസർക്കാരിന്റെ ഇ20 പെട്രോൾ നയത്തിനെതിരെ പരോക്ഷ പ്രതികരണവുമായി നടൻ സണ്ണി വെയ്ൻ. എഥനോളിന്റെ രാസസൂത്രവാക്യം പങ്കുവെച്ചാണ് സണ്ണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. CH3-CH2-OH എന്ന സൂത്രവാക്യം മാത്രമാണ് സണ്ണി പങ്കുവെച്ചത്.

പോസ്റ്റിൽ മറ്റ് വിശദീകരണങ്ങൾ ഒന്നുമില്ല. എന്നാൽ, പെട്രോൾ നയത്തിനെതിരായ വിമർശനമാണെന്ന വ്യാഖ്യാനവുമായി ആരാധകരെത്തി. വണ്ടി തകരാറിലായോ എന്ന ചോദ്യമാണ് ആരാധകർ കമന്റിൽ ഉന്നയിക്കുന്നത്.

എന്താണ് നടൻ ഉദ്ദേശിച്ചത് എന്ന് മനസിലാക്കാൻ ആരാധകർ തന്നെ ഫോർമുല ഡീകോഡ് ചെയ്യുന്നുണ്ട്. അതിനിടെ, നടൻ മദ്യപാനത്തെക്കുറിച്ചാണോ ഉദ്ദേശിച്ചത് എന്ന ചോദ്യവും ആരാധകർ ഉയർത്തുന്നു. 'നല്ല ആൽക്കഹോളിക് വെതർ ആണല്ലോ', എന്നിങ്ങനെ പോവുന്നു ചോദ്യങ്ങൾ.

20% എഥനോൾ കലർത്തിയ പെട്രോൾ സാർവത്രികമാക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. ഇതിനെതിരെ രാജ്യത്ത് കടുത്ത പ്രതിഷേധം ഉയരുകയാണ്. നീറ്റ് പരീക്ഷാ ചോർച്ചയ്‌ക്കെതിരായ കോക്രോച്ച് ജനതാ പാർട്ടി മാതൃകയിൽ പ്രതിഷേധത്തിന് ഉൾപ്പെടെ ആഹ്വാനമുണ്ടായിരുന്നു.

Content Highlights: Actor Sunny Wayne shared a cryptic Facebook post featuring only the chemical formula for ethanol, "CH3-CH2-OH", without any explanatory caption. The unusual post quickly triggered widespread speculation among fans and netizens regarding its underlying message. Many followers decoded the formula as a symbolic critique of the Central Government's controversial decision to roll out E20 petrol (20% ethanol-blended fuel). Other users took a humorous angle, asking if the actor was referencing the rainy weather with lighthearted alcohol-related comments. The post gained significant traction at a time when nationwide public backlash and unique protests are intensifying against the mandatory E20 petrol implementation.