നേക്കഡ് പാര്‍ട്ടിയില്‍ പങ്കെടുത്തു, 20 മിനിറ്റില്‍ ഇറങ്ങിപ്പോന്നു- സുചിത്ര കൃഷ്ണമൂര്‍ത്തി

Suchitra Krishnamoorthi| Photo: UNI
Suchitra Krishnamoorthi| Photo: UNI

കിലുക്കാംപെട്ടി എന്ന സിനിമയിലൂടെ മലയാളികള്‍ക്ക്  സുപരിചിതയായ നടിയാണ് സുചിത്ര കൃഷ്ണമൂര്‍ത്തി. മഹാരാഷ്ട്ര സ്വദേശിയായ സുചിത്ര ഹിന്ദിയിലും തെലുഗിലും കന്നടയിലും തമിഴിലുമായി പത്തോളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. 

ജര്‍മനിയില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തതിനെക്കുറിച്ചുള്ള സുചിത്രയുടെ കുറിപ്പാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയാകുന്നത്. ബെര്‍ലിനിലെ നേക്കഡ് പാര്‍ട്ടിയില്‍ ( പൂര്‍ണ നഗ്നരായി ആളുകള്‍ പങ്കെടുക്കുന്ന പാര്‍ട്ടികളെയാണ് നേക്കഡ് പാര്‍ട്ടി അഥവാ ന്യൂഡ് പാര്‍ട്ടി എന്ന് പറയുന്നത്)  പങ്കെടുത്തുവെന്നും 20 മിനിറ്റുകൊണ്ട് അവിടെ നിന്ന് ഇറങ്ങിയെന്നും സുചിത്ര കൃഷ്ണമൂര്‍ത്തി പറയുന്നു. 
നിങ്ങളുടെ മസ്തിഷ്‌കം വേര്‍പെടുന്ന തരത്തില്‍ തുറന്ന മനസ്സുണ്ടാകരുത്. എല്ലായ്പ്പോഴും ഞാനൊരു ഇന്ത്യക്കാരി തന്നെ. ഒരു കുളിയും കുറച്ച് ഗായത്രി മന്ത്രം ജപിക്കലും ആവശ്യമായ വ്യക്തി- സുചിത്ര കുറിച്ചു. 

പാശ്ചാത്യരാജ്യങ്ങളില്‍ ന്യൂഡ് പാര്‍ട്ടി അഥവാ നേക്കഡ് പാര്‍ട്ടി സ്വാഭാവികമാണ്.  ബോഡി പോസിറ്റീവിറ്റി പാര്‍ട്ടി എന്നും വിശേഷിപ്പിക്കാറുണ്ട്. 1980 കളിലാണ് ഇവയുടെ തുടക്കമെന്ന് കരുതപ്പെടുന്നു. യൂണിവേഴ്‌സിറ്റി കാമ്പസുകളെ കേന്ദ്രീകരിച്ചും ഇത്തരം പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നു. ന്യൂഡ് പാര്‍ട്ടികള്‍ക്കെതിരേ വ്യാപകമായി വിമര്‍ശനം ഉയരാറുണ്ട്. 


 

Content Highlights: Suchitra Krishnamoorthi Attends Nude Party Ran Away in 20 Mins