നിങ്ങളുമായി രാഷ്ട്രീയം പറഞ്ഞ് അടി കൂടാൻ അച്ഛനില്ലല്ലോയെന്ന് കരഞ്ഞുകൊണ്ട്‌ ആരോമൽ പറഞ്ഞു-സുബീഷ് സുധി

സുബീഷ് സുധിയും സലിം കുമാറും | Photo: facebook/ subish sudhi
സുബീഷ് സുധിയും സലിം കുമാറും | Photo: facebook/ subish sudhi

ടൻ സലിം കുമാറിനൊപ്പമുള്ള ഓർമകൾ പങ്കുവെച്ച് അടുത്ത സുഹൃത്തും നടനുമായ സുബീഷ് സുധി. രാഷ്ട്രീയത്തിനപ്പുറമുള്ള സൗഹൃദമാണ് സലിം കുമാർ എന്ന കലാകാരന്റെ കരുത്തെന്ന് സുബീഷ് ഫെയ്‌സ്ബുക്കിൽ കുറിച്ചു. കോൺഗ്രസുകാരനായിരുന്നിട്ടും സിപിഎം നേതാവായ പി. ജയരാജനുമായി തെളിമയാർന്ന സൗഹൃദം സൂക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്നും സുബീഷ് സുധി പറയുന്നു.

ആശുപത്രിയിൽവെച്ച് സലിം കുമാറിന്റെ മകൻ ആരോമലിനെ കണ്ടപ്പോൾ ആരോമൽ കരഞ്ഞുകൊണ്ട് പറഞ്ഞ കാര്യവും ഇതായിരുന്നെന്ന് സുബീഷ് പറയുന്നു. നിങ്ങൾക്ക് രാഷ്ട്രീയം പറഞ്ഞ് അടികൂടാൻ ഇനി അച്ഛനില്ലല്ലോ എന്ന് പറഞ്ഞ് അവൻ കരഞ്ഞുവെന്നും സുബീഷ് കുറിച്ചു.

2016-ലെ തിരഞ്ഞെടുപ്പ് കാലത്ത് എറണാകുളത്ത് വന്ന ജയരാജനെ കൂട്ടി താൻ പറവൂരുള്ള സലിം കുമാറിന്റെ വീട്ടിൽപോയി. ജയരാജൻ അവിടെയുണ്ട് എന്നറിഞ്ഞ ഇന്നത്തെ മുഖ്യമന്ത്രി വി.ഡി സതീശൻ സലിം കുമാറിനെ വിളിച്ച് തമാശയ്ക്ക് 'എന്താ സലിമേ നമ്മളെ വിട്ടു പോകുകയാണോ' എന്ന് ചോദിച്ചു. 'സതീശേട്ടൻ പോയാലും ഞാൻ കോൺഗ്രസ് വിടില്ല' എന്നായിരുന്നു സലിം കുമാർ നൽകിയ രസകരമായ മറുപടിയെന്നും സുബീഷ് സുധി ഓർത്തെടുത്തു.

സുബീഷ് സുധിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

കടുത്ത കോൺഗ്രസ് കാരൻ ആയ സലീംമേട്ടൻ ഒരു കടുത്ത പി ജയരാജേട്ടൻ ഫാൻ ആയിരുന്നു അദ്ദേഹത്തിന്റെ തെളിമായർന്ന രാഷ്ട്രീയം സലീമേട്ടനെ ആകർഷിച്ചിരുന്നു 2016 ഇലക്ഷൻ കാലത്ത് എറണാകുളത്തു വന്ന ജയരാജേട്ടനെ കുട്ടി ഞാൻ പറവൂരുള്ള സലീമേട്ടന്റെ വീട്ടിൽ പോയി ജയരാജേട്ടൻ അവിടെ ഉണ്ട് എന്നറിഞ്ഞ ഇന്നത്തെ ബഹുമാനപെട്ട ര ാ അദ്ദേഹത്തെ വിളിച്ചു തമാശക്കു ചോദിച്ചു എന്താ സലീമേ നമ്മളെ വിട്ട് പോകുകയാണോ എന്ന് അപ്പോൾ സലീമേട്ടൻ പറഞ്ഞ രസകരമായ മറുപടി ഇന്നും എനിക്കു ഓർമ്മയുണ്ട് സതീഷേട്ടൻ പോയാലും ഞാൻ കോൺഗ്രസ് വിടില്ല പിന്നെയും എനിക്കു ഒരു അനുഭവം ഉണ്ട് കറുത്ത ജൂതന്റെ പൂജക്ക് ബദ്ധവെരികളായ സുധാകരേട്ടനെയും പി ജയരാജേട്ടനെയും സിനിമയുടെ പൂജക്ക് ഒരേ വേദിയിൽ എത്തിച്ചു അന്ന് സുധാകരേട്ടന പറഞ്ഞ വാക്ക് ഉണ്ട് സലീമിനു വേണ്ടി നമ്മൾ എല്ലാം മറന്നു ഒന്നിക്കും സലീമേട്ടനെ അടുത്ത അറിഞ്ഞാൽ നമ്മൾ ഹൃദയത്തോടെ ചേർത്ത് പിടിക്കും. ഇന്നു അമൃത ഹോസ്പിറ്റലിൽ സലീമേട്ടന്റെ രണ്ടാമത്തെ മകൻ ആരോമലിനെ കണ്ടപ്പോൾ ആരോമൽ കരഞ്ഞു കൊണ്ട് പറഞ്ഞ കാര്യം നിങ്ങൾക്കു രാഷ്ട്രിയം പറഞ്ഞു അടികുടാൻ അച്ഛനില്ലല്ലോ അതെ പറവൂരിലെ വീട്ടിൽ ഞാൻ എന്ന അന്തം കമ്മിയെ കാത്തിരിക്കാൻ അന്തം കൊങ്ങി ഇല്ലല്ലോ മനസ്സിൽ നിന്ന് മായുന്നില്ല നിർത്തുന്നു.

Content Highlights: Subeesh Sudhi shares a touching tribute to actor Salim Kumar., Highlights Salim Kumar's ability to maintain strong friendships across political lines., Recalls a 2016 anecdote involving P. Jayarajan and V.D. Satheesan., Reflects on the emotional reaction of Salim Kumar's son, Aromal.