ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രം പൊങ്കാല' യുടെ ഓഡിയോ ലോഞ്ച് ദുബായില്‍ നടന്നു

#മൂവീസ് ഡെസ്‌ക്‌
ദുബായില്‍ വെച്ച് നടന്ന പൊങ്കാല' യുടെ ഓഡിയോ ലോഞ്ച്
ദുബായില്‍ വെച്ച് നടന്ന പൊങ്കാല' യുടെ ഓഡിയോ ലോഞ്ച്

ശ്രീനാഥ് ഭാസിയുടെ ആക്ഷന്‍ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായില്‍ വച്ച് നടന്നു. ഹനാന്‍ഷാ അടക്കം നിരവധി താരങ്ങള്‍ പങ്കെടുത്തു. ഓള്‍ കേരള കോളേജ് അലൂമിനി ഫോറം യു എ ഇ ക്യാമ്പസില്‍ ആണ് പ്രോഗ്രാം നടന്നത്.

ശ്രീനാഥ് ഭാസി നായക വേഷത്തില്‍ എത്തുന്ന ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറും പാട്ടുകളും എല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. ബാബുരാജ്, സുധീര്‍ കരമന, സമ്പത്ത് റാം, അലന്‍സിയര്‍, കിച്ചു ടെല്ലസ്, സൂര്യകൃഷ്, ഇന്ദ്രജിത്ത് ജഗജിത് , ജീമോന്‍ ജോര്‍ജ്, മുരുകന്‍ മാര്‍ട്ടിന്‍, യാമി സോന, സ്മിനു സിജോ, ശാന്തകുമാരി , രേണു സുന്ദര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

എ.ബി. ബിനില്‍ ആണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്നത്. ഗ്ലോബല്‍ പിക്ചേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്, ജൂനിയര്‍ 8 ബാനറില്‍ ഒരുങ്ങുന്ന ചിത്രം ദീപു ബോസും അനില്‍ പിള്ളയും ചേര്‍ന്ന് നിര്‍മിക്കുന്നു. ചിത്രത്തിന് ഡോണാ തോമസ് ആണ് കോ- പ്രൊഡ്യൂസര്‍.

ഛായാഗ്രഹണം: ജാക്സണ്‍, എഡിറ്റര്‍: അജാസ് പുക്കാടന്‍, സംഗീതം: രഞ്ജിന്‍ രാജ്, മേക്കപ്പ്: അഖില്‍ ടി. രാജ്, കോസ്റ്റ്യും ഡിസൈന്‍: സൂര്യാ ശേഖര്‍, ആര്‍ട്ട്: നിധീഷ് ആചാര്യ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സെവന്‍ ആര്‍ട്സ് മോഹന്‍, ഫൈറ്റ്: മാഫിയ ശശി, രാജശേഖര്‍, പ്രഭു ജാക്കി, കൊറിയോഗ്രാഫി: വിജയ റാണി, പിആര്‍ഒ: മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ്: ജിജേഷ് വാടി, ഡിസൈന്‍സ്: അര്‍ജുന്‍ ജിബി, മാര്‍ക്കറ്റിംഗ് : ബ്രിങ്‌ഫോര്‍ത്ത്, സോഷ്യല്‍ മീഡിയ പ്രൊമോഷന്‍: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈമെന്റ്. ഗ്രെയ്സ് ഫിലിം കമ്പനി ഈ ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കും.

Content Highlights: Srinath Bhasi`s action film `Ponkala` audio launch grandly held in Dubai. Many stars including Hanan Shah attended.