''മോഹൻലാലുമായി സ്വരചേർച്ചയില്ലേ''; മറുപടിയുമായി ശ്രീനിവാസൻ

-
-

മോഹൻലാലുമായി സ്വരചേർച്ചയില്ലെന്ന ആരോപണത്തിന് മറുപടിയുമായി ശ്രീനിവാസൻ. മൂന്നാമത് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ സത്യൻ അന്തിക്കാടും ശ്രീനിവാസനും ബെന്നി പി നായരമ്പലവും ഒന്നിച്ച ഗോളാന്തര 'കേരളം, സിനിമയ്ക്കകത്തും പുറത്തുമുള്ള കേരളീയ ജീവിതത്തിന്റെ മായക്കാഴ്ച്ചകൾ' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു ശ്രീനിവാസൻ.

മോഹൻലാലും ശ്രീനിവാസനും തമ്മിൽ സ്വരച്ചേർച്ചയില്ലെന്ന ആരോപണത്തിൽ ശ്രീനിവാസന്റെ നിലപാട് എന്താണെന്ന ചോദ്യത്തിന് ഇല്ലാത്ത ഒരു കാര്യത്തെപ്പറ്റി വിശദീകരിക്കേണ്ട ആവശ്യമുണ്ടോ എന്നായിരുന്നു ശ്രീനിവാസന്റെ മറുപടി. എങ്കിൽ മൂവരും ഒന്നിച്ച് ഒരു സിനിമ വീണ്ടും ചെയ്യണ്ടേ എന്ന ചോദ്യത്തിന് തീർച്ചയായും എന്ന ശ്രീനിവാസന്റെ മറുപടി നിറഞ്ഞ കയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്.

ശ്രീനിവാസന്റെ രാഷ്ട്രീയം; സത്യൻ അന്തിക്കാടിന്റെ ചോദ്യം

ഫോട്ടോ: സിദ്ദിഖുൽ അക്ബർ

'ചിലപ്പോൾ തോന്നും ശ്രീനി ഇടതുപക്ഷമാണെന്ന്, ചിലപ്പോൾ യുഡിഎഫ്, ചിലപ്പോൾ ബിജെപി അനുഭാവിയാണെന്ന്. സത്യത്തിൽ ശ്രീനിയുടെ രാഷ്ട്രീയ ചിന്ത എന്താണ്'. കുസൃതിയോടെ സത്യൻ അന്തിക്കാട് ചോദ്യമെറിഞ്ഞപ്പോൾ ഇതിന് മറുപടി കോമഡി വേണോ സീരിയസാവണോ എന്ന ശ്രീനിവാസന്റെ കൗണ്ടർ കയ്യടികളോടെയാണ് ജനം സ്വീകരിച്ചത്.

'കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ ശ്രീനിവാസനെ മത്സരിപ്പിക്കാൻ താത്പര്യം പ്രകടിപ്പിച്ചെത്തിയവരോട് ശ്രീനി പറഞ്ഞത് ഞാൻ ചെളിയിൽ ഇറങ്ങാറുണ്ട്, കൃഷിക്കായി. പക്ഷേ കൂടുതൽ ചെളിയിലേക്ക് ഞാൻ ഇല്ല എന്നാണ്'. ശ്രീനിവാസന്റെ കൗണ്ടർ ഡയലോഗുകളിലുള്ള പ്രാവീണ്യത്തിന് ഉദാഹരണമായി സത്യൻ അന്തിക്കാട് പറഞ്ഞ കാര്യം വേദിയിൽ പൊട്ടിച്ചിരിയുണർത്തി. 

Content Highlights: Sreenivasan, Mohanlal, Sathyan Anthikkad, MBFL 

Content Highlights: