സോഹൻലാലിന്റെ 'വീൽസ് ടു കുടജാദ്രി'ക്ക് പുണെ ഷോർട് ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാരം

#Movie Desk

സോഹൻലാൽ സംവിധാനം ചെയ്ത 'വീൽസ് ടു കുടജാദ്രി' എന്ന ഡോക്യുമെന്ററിക്ക് പുണെ ഷോർട് ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാരം. മികച്ച ഡോക്യുമെന്ററി സംവിധായകനുള്ള പുരസ്‌കാരമാണ് വീൽസ് ടു കുടജാദ്രിക്ക് ലഭിച്ചത്. മൂകാംബികയിൽ നിന്ന് കുടജാദ്രിയിലേക്കുള്ള ദുർഘടമായ പാതയിലൂടെ ജീപ്പോടിക്കുന്ന ഡ്രൈവർമാരെ കുറിച്ചുള്ള ഡോക്യുമെന്ററിയാണ് വീൽസ് ടു കുടജാദ്രി. ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്, മധ്യവേനൽ, ഹാസ്യം തുടങ്ങിയ ശ്രദ്ധേയമായ അനേകം സിനിമകൾ നിർമിച്ചിട്ടുള്ള ജഹാംഗീർ ഷംസാണ് വീൽസ് ടു കുടജാദ്രി നിർമിച്ചത്.

Content Highlights: The Malayalam documentary 'Wheels to Kudajadri', directed by Sohanlal, has won the Best Documentary Director award at the Pune Short Film Festival. Produced by Jahangir Shams—known for acclaimed films like 'Bhakthajanangalude Sradhakku', 'Madhyavenal', and 'Haasyam'—the documentary explores the lives of jeep drivers navigating the treacherous terrain from Mookambika to Kudajadri.