തൃഷയെ ഇഷ്ടമേയല്ല, അവർ വിജയ്‌യുടെ ജീവിതത്തിലേക്ക് കടന്നുകയറിയ പരാന്നഭോജി -ഗായിക സുചിത്ര

തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യേയും നടി തൃഷയേയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഗോസിപ്പുകൾ തമിഴ് സിനിമാ ലോകത്തും സോഷ്യൽ മീഡിയയിലും സജീവമായി തുടരുകയാണ്. വിജയ്‍യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനത്തിന് അപേക്ഷ നൽകിയതോടെയാണ് ഈ ചർച്ചകൾ കൂടുതൽ ശക്തമായത്. കഴിഞ്ഞ മാർച്ചിൽ നടന്ന ഒരു വിവാഹ ചടങ്ങിൽ വിജയ്‍യും തൃഷയും ഒരുമിച്ച് പങ്കെടുത്തതിന്റെ വീഡിയോകൾ പ്രചരിച്ചതും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. ഈ സാഹചര്യത്തിൽ ഗായിക സുചിത്ര നടത്തിയ വെളിപ്പെടുത്തലുകൾ വലിയ ശ്രദ്ധ നേടുകയാണ്.
താൻ വിജയ്‍യെ വളരെയധികം ഇഷ്ടപ്പെടുന്നുണ്ടെന്നും എന്നാൽ തൃഷയെ ഒട്ടും ഇഷ്ടമല്ലെന്നും സുചിത്ര ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞു. വിജയ്‍യെ പിന്തുണയ്ക്കുമ്പോഴും തൃഷയോടുള്ള തന്റെ വിയോജിപ്പ് അവർ മറച്ചുവെച്ചില്ല. വിജയകരമായ ജീവിതം നയിക്കുന്നവർ ഒറ്റപ്പെടുമ്പോൾ അവരുടെ ജീവിതത്തിലേക്ക് 'പരാന്നഭോജികൾ' (parasites) പ്രവേശിക്കുമെന്ന ഗൗരവകരമായ പരാമർശവും അവർ നടത്തി. രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ഈ സമയത്ത് വിജയ് അച്ഛനും പ്രശസ്ത സിനിമാ സംവിധായകനുമായ എസ്.എ. ചന്ദ്രശേഖറിന്റെ മാർഗനിർദേശം സ്വീകരിക്കണമെന്നും സുചിത്ര ആവശ്യപ്പെട്ടു.
"ഞാൻ ഒരു പക്ഷവും ചേരാതെ സത്യസന്ധമായി എന്റെ അഭിപ്രായം പറയും. എനിക്ക് തൃഷയെ ഒട്ടും ഇഷ്ടമില്ല. ഇത് വസ്തുനിഷ്ഠമായി ഞാൻ പറയും, എന്റെ വിധിനിർണ്ണയത്തെ ഇത് ബാധിക്കില്ല. എനിക്ക് വിജയ്‌യെ വളരെ ഇഷ്ടമാണ്. ജീവിതവിജയം നേടിയ വ്യക്തികൾ ഒറ്റപ്പെട്ടുകഴിഞ്ഞാൽ പരാന്നഭോജികൾ അവരുടെ ജീവിതത്തിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. വിജയ് തന്റെ മാതാപിതാക്കളിൽ നിന്നും ഭാര്യയിൽ നിന്നും അകന്നു നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണ്. അദ്ദേഹം ഒറ്റയ്ക്കാണ്, എന്നാൽ ഇതുവരെ ആത്മപരിശോധന നടത്തിയിട്ടില്ല." അവരുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ഫസ്റ്റ്പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള വാർത്തകൾക്കെതിരെ തൃഷ നേരത്തേ രംഗത്തെത്തിയിട്ടുണ്ട്. താൻ തനിച്ചാണെന്നും സന്തോഷവതിയാണെന്നുമാണ് മുൻപൊരിക്കൽ താരം വ്യക്തമാക്കിയത്. എന്നാൽ വിജയ്‍യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തൃഷ വൈകാരികമായി പ്രതികരിച്ചതിന്റെ വീഡിയോകളും വിജയ്‍യുടെ കുടുംബത്തിന്റെ അസാന്നിധ്യവും ആരാധകർക്കിടയിൽ ഇപ്പോഴും ചർച്ചയായി തുടരുകയാണ്.
2025 ഡിസംബറിലാണ് വിജയ്‍യുടെ ഭാര്യ സംഗീത വിവാഹമോചന ഹർജി ഫയൽ ചെയ്തത്. മാനസിക വിഷമവും വഞ്ചനയുമാണ് ഹർജിയിൽ കാരണങ്ങളായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 27 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാനാണ് സംഗീതയുടെ തീരുമാനം. ഈ കേസിന്റെ അടുത്ത വാദം കേൾക്കൽ ജൂൺ 15-നാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ വിജയ്‍യോ തൃഷയോ ഈ അഭ്യൂഹങ്ങളോട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Content Highlights: Sangeetha Sornalingam filed for divorce from Vijay in December 2025 citing infidelity., The Chengalpatty Family Welfare Court hearing is scheduled for June 15, 2026., Singer Suchitra criticizes Vijay's isolation and his personal choices., Viral videos of Vijay and Trisha at a March 2026 wedding sparked dating speculation.