അശ്ലീലരംഗങ്ങളിൽ അഭിനയിച്ചെന്ന പരാതി: ശ്വേതാ മേനോനെതിരായ കേസ് റദ്ദാക്കി; ‘പിന്നിൽ ഗൂഢലക്ഷ്യം’

കൊച്ചി: സാമ്പത്തികനേട്ടത്തിന് അശ്ലീലരംഗങ്ങളിൽ അഭിനയിച്ചെന്നാരോപിച്ച് നടിയും ‘അമ്മ’ പ്രസിഡന്റുമായ ശ്വേതാ മേനോനെതിരേ പോലീസ് രജിസ്റ്റർചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർചെയ്ത കേസാണ് ജസ്റ്റിസ് സി.എസ്. ഡയസ് റദ്ദാക്കിയത്. കേസ് നിലനിൽക്കില്ലെന്നും ഗൂഢലക്ഷ്യവും വ്യക്തിവൈരാഗ്യവുമാണ് പരാതിക്കുപിന്നില്ലെന്നും വിലയിരുത്തിയാണ് ഉത്തരവ്.
അമ്മ സംഘടനയുടെ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് നൽകിയ പരാതിയിലാണ് മജിസ്ട്രേറ്റ് കോടതി കേസെടുക്കാൻ ഉത്തരവിട്ടത്. ഇതിനെതിരേ ശ്വേതാ മേനോൻ നൽകിയ ഹർജി അനുവദിച്ചാണ് ഉത്തരവ്.
തോപ്പുംപടി സ്വദേശി മാർട്ടിൻ മേനാച്ചേരിയായിരുന്നു സി.ജെ.എം. കോടതിയിൽ പരാതിനൽകിയത്. തെറ്റായ പരാതിയിൽ നടപടിക്രമങ്ങൾ പാലിക്കാതെയാണ് കേസെടുക്കാൻ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടതെന്ന് ഹർജിക്കാരിക്കുവേണ്ടി ഹാജരായ അഡ്വ. ഉണ്ണി സെബാസ്റ്റ്യൻ കാപ്പൻ, എം. രവികൃഷ്ണൻ എന്നിവർ വാദിച്ചു.
Content Highlights: Kerala High Court quashed the case filed against actress Shweta Menon. The court observed that the complaint was driven by ulterior motives and personal vendetta. The case was linked to the AMMA association election period. Legal proceedings were found to be initiated without following due process