ആനിന്റെയും അജുവിന്റെയും വാട്സാപ്പ് വിവാഹനിശ്ചയം, കൊറോണക്കാലത്ത് ഇത് മാതൃകയാക്കാം

ലോകമെങ്ങും കൊറോണ ഭീതിയിലാണ്. വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ തമ്മില്‍ അകലം പാലിക്കാനും വീട്ടിലിരിക്കാനും ആഘോഷങ്ങള്‍ ഒഴിവാക്കാനും ആവശ്യപ്പെടുമ്പോള്‍ പലരും ഇത് മുഖവിലയ്ക്കെടുക്കാതെ പെരുമാറുന്ന കാഴ്ച്ചയാണ് ചുറ്റും കാണുന്നത്. വിവാഹവും മറ്റ് ആഘോഷങ്ങളും മാറ്റുകുറയ്ക്കാതെ തന്നെ പലയിടത്തും നടത്തിപ്പോരുന്നു.
ഈയവസരത്തില്‍ നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ശിവ പങ്കുവച്ച ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.
അതീവ ജാഗ്രത പുലര്‍ത്തേണ്ട സമയത്ത് വിവാഹവും വിവാഹനിശ്ചയവുമെല്ലാം എങ്ങനെ നടത്താം എന്നതിന്റെ ഉദാഹരണമായാണ് ഈ കൊച്ചു വീഡിയോ ഒരുക്കിയിരിക്കുന്നത്. സഞ്ജു ശിവറാം, രാജീവ് പിള്ള എന്നിവരാണ് ഇതില്‍ വേഷമിട്ടിരിക്കുന്നത്.
Content Highlights : Short film By Sidharth Siva Break The Chain Initiative Rajeev pillai Sanju Sivaram
Content Highlights: