അമരന് ശേഷം നായകനായി ശിവകാര്‍ത്തികേയന്‍; സുധ കൊങ്ങര ചിത്രം 'എസ്.കെ.25' ആരംഭിച്ചു

തമിഴ് സൂപ്പര്‍ താരം ശിവകാര്‍ത്തികേയനെ നായകനാക്കി ദേശീയ അവാര്‍ഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു. 'എസ്.കെ 25' എന്ന് താല്‍കാലികമായി പേര് നല്‍കിയിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് ഡോണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ ആകാശ് ഭാസ്‌കരന്‍ ആണ്.
സഹനിര്‍മാണം റെഡ് ജയന്റ് മൂവീസ്. ശിവകാര്‍ത്തികേയനൊപ്പം ജയം രവി, അഥര്‍വ എന്നിവരും വേഷമിടുന്ന ചിത്രത്തിലെ നായികാ കഥാപാത്രമായി എത്തുന്നത് പ്രശസ്ത തെലുങ്ക് നടിയായ ശ്രീലീലയാണ്. 300 കോടി ക്ലബില്‍ ഇടം പിടിച്ച 'അമരന്‍' എന്ന ചിത്രത്തിന് ശേഷം ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന ചിത്രങ്ങളില്‍ ഒന്നാണ് ഈ സുധ കൊങ്ങര ചിത്രം.
ഡിസംബര്‍ പതിനാലിന് ചെന്നൈയില്‍ വെച്ച് നടന്ന പൂജ ചടങ്ങുകളോടെയാണ് ചിത്രം ആരംഭിച്ചത്. ദേശീയ അവാര്‍ഡ് ജേതാവായ ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ജി.വി. പ്രകാശ് കുമാറിന്റെ നൂറാം ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ശിവകാര്‍ത്തികേയന്‍- സുധ കൊങ്ങര ടീം ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം - രവി കെ ചന്ദ്രന്‍, എഡിറ്റര്‍- സതീഷ് സൂര്യ, സംഘട്ടനം- സുപ്രീം സുന്ദര്‍, പിആര്‍ഒ- ശബരി.
Content Highlights: Shivakarthikeyans New Movie with Director Sudha Kongara starts shooting