ഷാനവാസ് വെന്റിലേറ്ററിലാണ്, ഹൃദയമിടിപ്പുണ്ട്; വിജയ് ബാബു‌‌‌

വിജയ് ബാബു‌‌‌, ഷാനവാസ്
വിജയ് ബാബു‌‌‌, ഷാനവാസ്

സംവിധായകൻ നരണിപ്പുഴ ഷാനവാസ്‌ മരിച്ചു എന്ന തരത്തിൽ വാർത്ത പ്രചരിക്കുന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി വിജയ് ബാബു. 

ഷാനവാസ് ഇപ്പോഴും വെന്റിലേറ്ററിലാണെന്നും ഹൃദയമിടിപ്പുണ്ടെന്നും അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാതെയിരിക്കാമെന്നും വിജയ് ബാബു ഫെയ്സ്ബുക്കിൽ കുറിച്ചു. 

സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുടെ ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിൽ ഷാനാവാസിന്റെ മരണവാർത്ത പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ മിനിറ്റുകൾക്ക് ശേഷം അത് പിൻവലിച്ചു. തുടർന്നാണ് മാധ്യമങ്ങളിൽ വാർത്ത വന്നത്. 

Content Highlights: Shanavas Naranipuzha Health Update, Vijay Babu 

Content Highlights: