'ആര്യന് മയക്കുമരുന്ന് ഉപയോഗിക്കാം, പുകവലിക്കാം'; വൈറലായി ഷാരൂഖിന്റെ പഴയ അഭിമുഖം

ഏറെ നാളായി ബോളിവുഡിനെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന മയക്ക് മരുന്ന് കേസിൽ നടൻ ഷാരൂഖ് ഖാൻറെ മകൻ ആര്യൻ ഖാനും അറസ്റ്റിലായതോടെ ഞെട്ടലിലാണ് ആരാധകർ. ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ കഴിഞ്ഞ ദിവസമാണ് നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ആര്യനെയും കൂട്ടരെയും കസ്റ്റഡിയിൽ എടുത്തത്.
ഈ അവസരത്തിൽ ഷാരൂഖ് തന്റെ മകനെക്കുറിച്ച് പറയുന്ന ഒരു പഴയ വീഡിയോ ആണ് വ്യാപകമായി പ്രചരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ആര്യൻ കുഞ്ഞായിരിക്കുമ്പോൾ ഷാരൂഖും ഭാര്യ ഗൗരി ഖാനും സിമി ഗരേവാളിന് നൽകിയ അഭിമുഖത്തിന്റെ ഒരു ഭാഗമാണ് വൈറലാകുന്നത്.