എഴുപതാം ഫിലിം ഫെയറിന് വേണ്ടി സ്വന്തം ക്ലാസിക് ഹിറ്റ് ഗാനങ്ങൾക്ക് പരിശീലനം നടത്തി ഷാരൂഖ്, പ്രിയ താരത്തിനെ കാണാന്‍ തടിച്ചുകൂടി ആരാധകര്‍

തൊണ്ണൂറുകളിലെ ബോളിവുഡ് എന്ന് കേള്‍ക്കുമ്പോള്‍ ആളുകളുടെ മനസിലേക്ക് കടന്നുവരുന്ന ഒരാളാണ് ഷാരൂഖ് ഖാന്‍. ദില്‍ വാലെ ദുല്‍ഹനിയ ലേ ജായേങ്കേ മുതല്‍ കുച്ച് കുച്ച് ഹോതാ ഹെ വരെ ഒരു അഭിനേതാവ് എന്ന നിലയില്‍ ഷാരൂഖിന്റെ സുവര്‍ണകാലമായിരുന്നു അത്. ഷാരൂഖിന്റെ അന്നത്തെ മിക്ക സിനിമകളും ഇന്നും ആരാധകര്‍ നെഞ്ചോട് ചേര്‍ത്ത്‌വെയ്ക്കുന്നു. കഴിഞ്ഞ ദിവസം നടന്ന എഴുപതാമത് ഫിലിംഫെയര്‍ അവാര്‍ഡില്‍ ആരാധകരെ പഴയ ഓര്‍മ്മകളിലേക്ക് തിരിച്ച് കൊണ്ടുപോയിരിക്കുകയാണ് 'കിംഗ് ഖാന്‍' . അഹമ്മദാബാദില്‍ നടന്ന പരിപാടിക്ക് വേണ്ടി തൊണ്ണൂറുകളിലെ തന്റെ ചില പ്രശസ്തമായ പാട്ടുകള്‍ക്ക് പരിശീലനം നടത്തുന്ന ഷാരൂഖിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.
അഹമ്മദാബാദിലെ ഇ.കെ.എ സ്റ്റേഡിയത്തില്‍ വെച്ചാണ് അവാര്‍ഡ് ചടങ്ങ് ഒരുക്കിയത്. പരിപാടിയുടെ പരിശീലനത്തിനായി ഷാരൂഖ് വെള്ളിയാഴ്ച്ച രാത്രി എത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന അതേ ഊര്‍ജ്ജവും ഭംഗിയും നിലനിര്‍ത്തിയ ഷാരൂഖിന്റെ പരിശീലനത്തിന്റെ വീഡിയോ ഉടന്‍ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും ആരാധകര്‍ ഏറ്റെടുക്കുകയുമായിരുന്നു.
1990-കളില്‍ ഇറങ്ങിയ കുച്ച് കുച്ച് ഹോതാ ഹെ എന്ന സിനിമയിലെ 'ലഡ്കി ബഡി അന്‍ജാനി ഹെ', ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേങ്കേ എന്ന സിനിമയിലെ 'തുജെ ദേഖാ തൊ യെ ജാനാ സനം' എന്നീ ഗാനങ്ങള്‍ക്ക് ചുവട് വെക്കുന്ന ഷാരൂഖിന്റെ വീഡിയോ ആണ് വൈറലായത്. തങ്ങളുടെ പ്രിയപ്പെട്ട താരത്തിനെ ഒരു നോക്ക് കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍ നേരത്തെ തന്നെ വേദിക്ക് സമീപം ഇടം പിടിച്ചിരുന്നു.
മറ്റ് കലാകാരന്മാര്‍ക്കൊപ്പം നരച്ച നിറത്തിലുള്ള സ്വെറ്റ് ഷര്‍ട്ടും കാര്‍ഗോ പാന്റും ധരിച്ചാണ് ഷാരൂഖ് പരിശീലനത്തിന് എത്തിയത്. കുച്ച് കുച്ച് ഹോതാ ഹെ എന്ന സിനിമയിലെ ഗാനത്തിന് പരിശീലനം നടത്തുന്ന ഷാരൂഖിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ പുലര്‍ച്ചെ തന്നെ സ്റ്റേഡിയത്തിന് പുറത്ത് വലിയ ജനക്കൂട്ടത്തിന് ഇടയാക്കി.
മനീഷ് പോള്‍, കരണ്‍ ജോഹര്‍ എന്നിവര്‍ക്കൊപ്പം എഴുപതാമത് ഫിലിംഫെയര്‍ അവാര്‍ഡിന്റെ ആതിഥേയരില്‍ ഒരാളായി വരുന്നു എന്ന വിവരം കഴിഞ്ഞ ആഴ്ചയാണ് ഷാരൂഖ് പുറത്തുവിട്ടത്. 2023-ല്‍ പുറത്തിറങ്ങിയ ഡങ്കി എന്ന സിനിമയ്ക്ക് ശേഷം മകന്‍ ആര്യന്‍ ഖാന്റെ ' ദ ബാഡ്‌സ് ഓഫ് ബോളിവുഡ്' എന്ന സീരീസിലാണ് ഷാരൂഖ് അഭിനയിച്ചത്.
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'കിംഗ്' ല്‍ മകള്‍ സുഹാന ഖാനോടൊപ്പമാണ് താരം ഇനി അഭിനയിക്കാന്‍ പോകുന്നത്. ദീപിക പദുക്കോണ്‍, റാണി മുഖര്‍ജി, അര്‍ഷാദ് വാര്‍സി, ജാക്കി ഷ്രോഫ്, അഭയ് വര്‍മ്മ, അനില്‍ കപൂര്‍, രാഘവ് ജുയല്‍ എന്നിവരും സിനിമയുടെ ഭാഗമാകുന്നുണ്ട്.