ആറുവർഷം ജയിലിൽ കഴിഞ്ഞു, എന്നിട്ടും മറാഠി പഠിക്കാനായിട്ടില്ല- സഞ്ജയ് ദത്ത്

മുംബൈ: 1993-ലെ മുംബൈ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് അനധികൃതമായി ആയുധങ്ങൾ കൈവശംവെച്ചതിന് പുണെയിലെ യെർവാദ സെൻട്രൽ ജയിലിൽ ആറു വർഷം ചെലവഴിച്ചിട്ടും മറാഠി പഠിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ബോളിവുഡ് നടൻ സഞ്ജയ് ദത്ത്. ഗോകുലാഷ്ടമിയോടനുബന്ധിച്ച് താനെ നഗരത്തിൽ സംസ്കൃതി യുവപ്രതിഷ്ഠാൻ സംഘടിപ്പിച്ച ദഹി ഹണ്ടി ആഘോഷ വേദിയിൽവെച്ചായിരുന്നു നടന്റെ തുറന്നുപറച്ചിൽ.
മഹാരാഷ്ട്ര ഗതാഗത മന്ത്രി പ്രതാപ് സർനായിക്കും വേദിയിലൊപ്പമുണ്ടായിരുന്നു.
Also Read: 8-ാം വയസിൽ അമ്മ നഷ്ടപ്പെട്ടതോടെ ജീവിതം മാറി, ഒരുപാട് ട്രോമകളിലൂടെ കടന്നുപോയി-സഞ്ജയ് ദത്തിന്റെ മകൾ
സഞ്ജയ്ദത്ത് ഹിന്ദിയിൽ സംസാരിക്കുമ്പോൾ സദസ്സിന് മഠാഠി മനസ്സിലാകുമെന്നും സംസ്ഥാനത്തെ ഔദ്യോഗികഭാഷയിൽ അവരെ അഭിസംബോധനചെയ്താൽ നല്ലതാണെന്നും പറഞ്ഞ മന്ത്രിക്കുള്ള മറുപടിയായിരുന്നു നടന്റെ തുറന്നുപറച്ചിൽ.
Also Read: 1000 കോടി ചിത്രങ്ങൾ നാലെണ്ണം; ഹിറ്റ് ചാർട്ടുകളിൽ വൻമരങ്ങളെ വീഴ്ത്തിയ ബോളിവുഡ് താരം ഇതാണ്
പുണെയിലെ യെർവാദ ജയിലിൽ 'ആറു വർഷം' ചെലവഴിച്ചിട്ടും മറാഠി പഠിക്കാൻ തനിക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്ന് പ്രതാപ് സർനായികിന് സഞ്ജയ് ദത്ത് മറുപടി നൽകി. നടന്റെ തമാശകലർന്ന മറുപടി സദസ്സിൽ ചിരിപടർത്തി. മന്ത്രിയും താനുമായുള്ള 25 വർഷത്തെ സൗഹൃദം ഉയർത്തികാട്ടിയ നടൻ പരിപാടിയിൽ ക്ഷണിച്ചതിന് നന്ദി പറഞ്ഞു.
Content Highlights: Sanjay Dutt, despite spending six years in Pune's Yerwada Central Jail for illegal possession of arms related to the 1993 Mumbai blasts, admitted he still hasn't learned Marathi.