'ജുറാസിക് പാർക്കി'ലെ ഡോ. അലൻ ഗ്രാന്റ്; ഹോളിവുഡ് താരം സാം നീൽ അന്തരിച്ചു

ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ജുറാസിക് പാർക്ക്' പരമ്പരയിലൂടെ ശ്രദ്ധേയനായ നടൻ സാം നീൽ (78) അന്തരിച്ചു. തിങ്കളാഴ്ച സിഡ്നിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമെന്ന് കുടുംബം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
2023-ൽ സ്റ്റേജ് ത്രീ ആൻജിയോ ഇമ്മ്യൂണോബ്ലാസ്റ്റിക് ടി-സെൽ ലിംഫോമ (ഒരു തരം രക്തത്തിലെ അർബുദം) സ്ഥിരീകരിച്ചതിനെത്തുടർന്ന് സാം നീൽ ഒരു വർഷത്തോളം കീമോതെറാപ്പിക്ക് വിധേയനായിരുന്നു. തുടർന്ന്, താൻ അർബുദവിമുക്തനായ വിവരം അടുത്തിടെ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
1947-ൽ വടക്കൻ അയർലൻഡിൽ ജനിച്ച അദ്ദേഹം പിന്നീട് കുടുംബത്തോടൊപ്പം ന്യൂസിലാൻഡിലേക്ക് കുടിയേറി. അൻപത് വർഷത്തിലേറെ നീണ്ടുനിന്ന അഭിനയജീവിതത്തിൽ 'ജുറാസിക് പാർക്ക്' ചിത്രങ്ങളിലെ ഡോ. അലൻ ഗ്രാന്റ് എന്ന കഥാപാത്രമാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയത്. കൂടാതെ 'ദി പിയാനോ', 'ഡെഡ് കാം', 'ദി ഹണ്ട് ഫോർ റെഡ് ഒക്ടോബർ' തുടങ്ങിയ പ്രശസ്ത സിനിമകളിലും, 'പീക്കി ബ്ലൈൻഡേഴ്‌സ്' പോലുള്ള ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
Content Highlights: Legendary Hollywood actor Sam Neill, best known for his iconic role as Dr. Alan Grant in the 'Jurassic Park' franchise, has passed away at the age of 78 in Sydney. The actor's family officially announced his demise on Monday, sparking widespread grief among cinema lovers globally. In 2023, Sam Neill was diagnosed with stage-three angioimmunoblastic T-cell lymphoma, a rare type of blood cancer, and underwent extensive chemotherapy. Born in Northern Ireland in 1947 before moving to New Zealand, his illustrious acting career spanned over five decades across film and television. Beyond Jurassic Park, he delivered memorable performances in acclaimed movies like 'The Piano' and 'Dead Calm', as well as the hit television series 'Peaky Blinders'