മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; 'Room NO: 9' പോസ്റ്റർ പുറത്ത്

മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട കൂട്ടുകെട്ടുകളിലൊന്നായ ജഗദീഷും ഉർവശിയും മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും നായകനും നായികയുമായി ഒന്നിക്കുന്നു. 'റൂം നമ്പർ 9' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് ഈ ഹിറ്റ് കോമ്പോയുടെ തിരിച്ചുവരവ്. എൺപതുകളിലും തൊണ്ണൂറുകളിലും 'സ്ത്രീധനം', 'ഭാര്യ', 'സിംഹവാലൻ മേനോൻ' തുടങ്ങിയ ഒട്ടേറെ മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ഈ പ്രിയ ജോഡി വീണ്ടുമൊന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.
ജയ് മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന 'റൂം നമ്പർ 9'-ന്‍റെ പോസ്റ്റർ ഏറെ ആകാംക്ഷ നിറയ്ക്കുന്നതാണ്. ഉർവശിയുടെ കഥാപാത്രം ചവിട്ടുപടികൾ ഇറങ്ങി വരുമ്പോൾ ജഗദീഷ് അവതരിപ്പിക്കുന്ന കഥാപാത്രം ചവിട്ടുപടികൾ കയറുന്നതാണ് പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. ഇരുവരുടേയും മുഖത്ത് ദുരൂഹത നിഴലിക്കുന്നുണ്ട്. ഇരു ചവിട്ടുപടികളിലും പരക്കുന്ന വെളിച്ചവും വ്യത്യസ്തമാണ്.
സിനിമാറ്റിക് ഡ്രീംസിന്‍റെ ബാനറിൽ വിലാസ് കുമാറാണ് സിനിമയുടെ നിർമ്മാണം. ഛായാഗ്രഹണം: ഫൈസൽ അലി, ചിത്രസംയോജനം: രഞ്ജൻ എബ്രഹാം, പ്രൊഡക്ഷൻ ഡിസൈനർ: മനു ജഗത്, ചീഫ് അസോസിയേറ്റ്: അനീവ് സുകുമാർ, സംഗീതം: കൈലാസ് മേനോൻ, ശങ്കർ ശർമ്മ, ഗാനരചന: ബി. കെ. ഹരിനാരായണൻ, പശ്ചാത്തല സംഗീതം: ശങ്കർ ശർമ്മ, വസ്ത്രാലങ്കാരം: സുജിത് മട്ടന്നൂർ, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: സജീവ് ചന്ദിരൂർ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോടൂത്ത്, സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, കളറിസ്റ്റ്: രംഗ്‌റേസ് മീഡിയവർക്സ്, സ്റ്റിൽസ്: റിഷാജ് മുഹമ്മദ്, സ്റ്റണ്ട്സ്: ശ്രാവൺ സത്യ, അനിൽ അലക്സ്, മാർക്കറ്റിംഗ്: അക്ഷയ് പ്രകാശ്, അഖിൽ വിഷ്ണു വി എസ്, പിആർഒ: ആതിര ദിൽജിത്ത്.
Content Highlights: Popular Malayalam actors Jagadish and Urvashi are set to reunite as lead actors after three decades in the upcoming film Room Number 9, directed by Jai Mohan and produced by Vilas Kumar under Cinematic Dreams.