റോബർട്ട് ഡി നീറോയുടെ ചെറുമകനും നടനുമായ ലിയാൻഡ്രോ അന്തരിച്ചു

ഹോളിവുഡ് നടൻ റോബർട്ട് ഡി നീറോയുടെ ചെറുമകനും നടനുമായ ലിയാൻഡ്രോ (19) അന്തരിച്ചു. ലിയാൻഡ്രോയുടെ മാതാവ് ഡ്രേന ഡി നീറോയാണ് മകന്റെ മരണവിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.
മകന്റെ മരണകാരണം ഡ്രേന വെളിപ്പെടുത്തിയിട്ടില്ല. മകനായിരുന്നു തന്റെ സന്തോഷമെന്ന് ഡ്രേന കുറിച്ചു. മകനില്ലാതെ എങ്ങനെ ജീവിക്കുമെന്ന് തനിക്ക് അറിയില്ലെന്നും ഡ്രേന കൂട്ടിച്ചേർത്തു.
2018-ൽ ബ്രാഡ്ലീ കൂപ്പറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'എ സ്റ്റാർ ഈസ് ബോൺ' എന്ന ചിത്രത്തിൽ ലിയാൻഡ്രോ അഭിനയിച്ചിട്ടുണ്ട്. ദി കളക്ഷൻ, കാബാരറ്റ് മാക്സിം എന്നീ ചിത്രങ്ങളിലും ലിയാൻഡ്രോ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
ക്ലാസിക് ചിത്രം ഗോഡ്ഫാദർ ഉൾപ്പെടെ നിരവധി ചിത്രങ്ങളിലൂടെ ലോകമെമ്പാടും ആരാധകരെ സമ്പാദിച്ച നടനാണ് റോബർട്ട് ഡി നീറോ. ഡി നീറോയുടെ ആദ്യഭാര്യയായ ഡയാന ആബട്ടിലുള്ള മകളാണ് ഡ്രേന.
Content Highlights: Robert De Niro's grandson Leandro dies at age of 19