‘ദ പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവജി മഹാരാജ്’; സന്ദീപ് സിങ് ചിത്രത്തിൽ റിഷഭ് ഷെട്ടി നായകൻ

സന്ദീപ് സിങ് നിർമ്മിക്കുന്ന ‘ദ പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവജി മഹാരാജ്’ ചിത്രത്തിൽ ദേശീയ അവാർഡ് ജേതാവായ കന്നഡ സൂപ്പർ താരം റിഷഭ് ഷെട്ടി നായകനാകും. ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ താരം എക്സിലൂടെ പുറത്തുവിട്ടു.
'ഇത് വെറുമൊരു സിനിമയല്ല - എല്ലാ പ്രതിബന്ധങ്ങൾക്കും എതിരെ പോരാടുകയും ശക്തരായ മുഗൾ സാമ്രാജ്യത്തിൻ്റെ ശക്തിയെ വെല്ലുവിളിക്കുകയും ഒരിക്കലും മറക്കാനാവാത്ത ഒരു പൈതൃകം കെട്ടിപ്പടുക്കുകയും ചെയ്ത ഒരു യോദ്ധാവിനെ ആദരിക്കുന്നതിനുള്ള പോര്‍വിളിയാണിത്.' അദ്ദേഹം എക്സിൽ കുറിച്ചു.
ഛത്രപതി ശിവജി മഹാരാജിൻ്റെ പറയാത്ത കഥ ഞങ്ങൾ തുറന്ന് പറയുമ്പോൾ, മറ്റേതിൽ നിന്നും വ്യത്യസ്തമായ ഒരു സിനിമാറ്റിക് അനുഭവമായിരിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ചിത്രം 2027 ജനുവരി 21 ന് പ്രദർശനത്തിനെത്തും.
Content Highlights: Rishab Shetty to play Chhatrapati Shivaji Maharaj in Sandeep Singh's movie