മരണസ്ഥലത്ത് പരിചയമുള്ളവരോട് ചിരിച്ചാൽ മഹാ അപരാധം, റേപ്പ് ചെയ്താൽ ഡബിൾ ഓക്കേ; നാടകമേ ഉലകം- റിനി

സാമൂഹികമാധ്യമങ്ങളിലെ സൈബർ ആക്രമണത്തോട് പ്രതികരിച്ച് നടിയും മോഡലുമായ റിനി ആൻ ജോർജ്. ആർക്കും ഉപദ്രവകരമല്ലാത്ത ചെറിയ കാര്യങ്ങൾപ്പോലും ചിലർക്ക് മഹാപരാധമാണെന്ന് നടി കുറിച്ചു. നടൻ സലിംകുമാറിനെ അവസാനമായി കാണാനെത്തിയ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കപ്പെട്ടതിന് പിന്നാലെയാണ് റിനിയുടെ പ്രതികരണം.
'ഞാൻ വളരെ ചെറുപ്പം മുതൽ ശ്രദ്ധിച്ചിരിക്കുന്ന ഒരു കാര്യമാണ്, വളരെ ചെറിയ, ആർക്കും ഉപദ്രവകരം അല്ലാത്ത കാര്യങ്ങൾ പോലും ചിലർക്ക് വലിയ പ്രശ്‌നം ആണ്. മഹാ അപരാധമാണ്. ഉദാഹരണത്തിന് കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണസ്ഥലത്തു പരിചയമുള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ. എന്നാൽ, ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചുവെച്ച് നന്നായി അഭിനയിച്ചാൽ, ഡബിൾ ഓക്കെ. കൂടെനിന്ന് സെൽഫി എടുക്കൽ, റീൽസ് എടുക്കൽ അങ്ങനെ പലതും കാണാം. നാടകമേ ഉലകം', റിനി സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു.
അന്തരിച്ച നടൻ സലിംകുമാറിനെ അവസാനമായി കാണാൻ നടി പറവൂർ ടൗൺഹാളിൽ എത്തിയിരുന്നു. പല പ്രമുഖരുമായി നടി ചിരിച്ച് പരിചയം പുതുക്കുന്ന വീഡിയോകൾ വ്യാപകമായി പ്രചരിക്കപ്പെട്ടു. മരണവീട്ടിൽ ചിരിച്ചുകൊണ്ടുള്ള നടിയുടെ പെരുമാറ്റത്തിനെതിരേ വിമർശനം ഉയർന്നിരുന്നു.
Content Highlights: Rini Ann George addresses public backlash regarding her behavior at a funeral. Criticism arose after videos of her smiling while greeting acquaintances went viral. The actress calls out double standards in social media culture regarding public morality. Highlights the contrast between public scrutiny of trivial actions vs. serious crimes