'പദ്മനാഭന്റെ മണ്ണിൽ ഇനി എന്റെ ശ്രീപദ്മനാഭൻ വാഴും'; വി.ഡി സതീശനെ പ്രശംസിച്ച് റിനി ആൻ ജോർജ്

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ പ്രശംസിച്ച് യുവനടിയും മോഡലുമായ റിനി ആൻ ജോർജ്. ഓരോ തവണ കുഴിച്ചുമൂടാനും ഇടിച്ചു താഴ്ത്താനും ശ്രമിച്ചപ്പോൾ ഉയർന്നുവന്ന ഒരുത്തനെന്ന് സതീശനെ റിനി വിശേഷിപ്പിച്ചു. സതീശനൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു കുറിപ്പ്.
'നിങ്ങൾ എല്ലാവരും കൂടി കുഴിച്ചു മൂടാൻ നോക്കിയ ഒരുത്തൻ ഇല്ലേ. നിങ്ങൾ ഓരോ തവണ താഴ്ത്താൻ ശ്രമിച്ചപ്പോഴും ഉയർന്നു വന്ന ഒരുത്തൻ. നിങ്ങൾ ഓരോ തവണ കെടുത്താൻ ശ്രമിച്ചപ്പോഴും ആളിക്കത്തിയ ഒരുത്തൻ. വനവാസമല്ല ഇനി പട്ടാഭിഷേകം. പദ്മനാഭന്റെ മണ്ണിൽ ഇനി എന്റെ ശ്രീ പദ്മനാഭൻ വാഴും'- എന്നായിരുന്നു റിനിയുടെ കുറിപ്പ്.
വി.ഡി. സതീശനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന റിനി മുമ്പും അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. വി.ഡി. സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസത്തിനായി താൻ കാത്തിരിക്കുകയാണെന്ന് ദിവസങ്ങൾക്കുമുമ്പ് റിനി കുറിച്ചിരുന്നു.
കേരളത്തിലെ ഒരു യുവനേതാവ് മോശമായി പെരുമാറിയെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നുവെന്നുമുള്ള റിനിയുടെ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. റിനിയുടെ വെളിപ്പെടുത്തലിനെത്തുടർന്നാണ് പാലക്കാട് എംഎൽഎയായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കൂടുതൽ ആരോപണങ്ങളും കേസുകളും ഉയർന്നുവന്നത്.
Content Highlights: Rini Ann George publicly supports VD Satheesan as the next Chief Minister. The actress emphasizes his resilience against political opposition. Contextual reference to the upcoming 2026 leadership transition in Kerala. Acknowledgment of Rini's previous political activism and disclosures