കേരളത്തിൽ ഓണം ആഘോഷിച്ച് റിച്ച ഛദ്ദ; ഗുരുപുരം ക്ഷേത്രത്തിൽ യന്ത്രയാനയെ നടയിരുത്തി

#Movies Desk
റിച്ച ഛദ്ദ ഗുരുപുരം അര്‍ജുനന് ഒപ്പം, റിച്ച ഛദ്ദ ക്ഷേത്ര ദര്‍ശനത്തിനിടെ | Photo: Screen grab/ Instagram: Richa Chadha
റിച്ച ഛദ്ദ ഗുരുപുരം അര്‍ജുനന് ഒപ്പം, റിച്ച ഛദ്ദ ക്ഷേത്ര ദര്‍ശനത്തിനിടെ | Photo: Screen grab/ Instagram: Richa Chadha

മകൾ സുനൈറയ്‌ക്കൊപ്പം കേരളത്തിൽ ഓണം ആഘോഷിച്ച് ബോളിവുഡ് നടി റിച്ച ഛദ്ദ. കാസർകോട് ഗുരുപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ താരം ദർശനം നടത്തി. മൃഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന പെറ്റ ഇന്ത്യ സംഘടന സൗജന്യമായി നൽകിയ റോബോട്ടിക് ആനയെ നടയിരുത്തുന്ന ചടങ്ങിൽ നടി പങ്കെടുത്തു.

നടയിരുത്തൽ ചടങ്ങ് നടി ഉദ്ഘാടനം ചെയ്തു. ഗുരുപുരം അർജുനൻ എന്നാണ് റോബോട്ടിക് ആനയ്ക്ക് പേരിട്ടിരിക്കുന്നത്. നേരത്തെ, തൃശ്ശൂർ മാള കോട്ടമുറി പുന്നക്കപ്പറമ്പിൽ ക്ഷേത്രത്തിൽ ഉൾപ്പെടെ പെറ്റ ഇന്ത്യ റോബോട്ടിക് ആനയെ നടയിരുത്തിയിട്ടുണ്ട്.

മൂന്ന് മീറ്റർ ഉയരവും 500 കിലോഗ്രാം ഭാരവുമുള്ള യന്ത്രയാനയ്ക്ക് ചെവി ആട്ടാനും തുമ്പിക്കൈ ഉയർത്താനും വെള്ളം ചീറ്റാനും സാധിക്കും. ക്ഷേത്രച്ചടങ്ങുകളിൽ ജീവനുള്ള ആനകളെ ഉപയോഗിക്കുന്നതിന് പകരമായി സുരക്ഷിതവും മൃഗസ്‌നേഹപരമായ ബദലായാണ് യന്ത്രയാനയെ സമർപ്പിച്ചത്.

ചെണ്ടമേളത്തോടെയാണ് താരത്തെ ക്ഷേത്രത്തിലേക്ക് വരവേറ്റത്. പരമ്പരാഗത കസവുസാരി ധരിച്ചെത്തിയ റിച്ച ഛദ്ദ ക്ഷേത്രത്തിനുള്ളിലെത്തി തൊഴുതു. യന്ത്രയാനയെ നടയിരുത്തിയ ശേഷം താരത്തിനായി തിരുവാതിരക്കളി ഉൾപ്പെടെ ഒരുക്കിയിരുന്നു. സദ്യ കഴിച്ച ശേഷമാണ് താരം ക്ഷേത്രത്തിൽനിന്ന് മടങ്ങിയത്.

Content Highlights: Bollywood actress Richa Chadha, accompanied by her daughter Sunaira, celebrated Onam in Kerala by visiting the Gurupuram Mahavishnu Temple in Kasaragod. During her visit, the actress inaugurated the ritualistic offering of a robotic elephant, named 'Gurupuram Arjunan', donated free of cost by PETA India. The 3-meter-tall, 500-kg mechanical elephant can flap its ears, raise its trunk, and spray water, offering a safe and compassionate alternative to live elephants in rituals. Dressed in traditional Kasavu saree, Richa Chadha was warmly welcomed to the temple premises with traditional Chenda Melam performances. After offering prayers and joining the consecration ceremonies, she enjoyed cultural programs like Thiruvathirakali and relished a traditional Kerala Sadya before concluding her visit.