കാസ്റ്റിങ് കൗച്ച് നേരിടേണ്ടിവന്നു, മാനസികമായി തകർന്നു; വെളിപ്പെടുത്തി രേവ കൗരസേ

സിനിമയിൽ വിജയിക്കുക എന്നത് അത്ര എളുപ്പമല്ലെന്ന് റിയാലിറ്റി ഷോയിലൂടെ അഭിനയ രംഗത്തെത്തിയ രേവ കൗരസെ. ബിഗ്ബോസ് ജനപ്രീതി വർധിപ്പിച്ചെങ്കിലും കരിയറിലെ അനിശ്ചിതത്വം അവസാനിച്ചിട്ടില്ല. സിനിമകളിൽ അനുയോജ്യമായ അവസരം തനിക്ക് ഇപ്പോഴും ലഭിച്ചിട്ടില്ലെന്നും രേവ പറയുന്നു.
ജീവിതത്തിൽ തനിക്ക് നേരിടേണ്ടി വന്ന ഏറ്റവും മോശം അനുഭവത്തെ കുറിച്ചും രേവ മനസുതുറന്നു. ദക്ഷിണേന്ത്യൻ ഭാഷയിലെ ഒരു സിനിമക്കായി പരിഗണിക്കപ്പെട്ട സമയത്ത് കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നു. മികച്ച അവസരമായിരിക്കും എന്ന് കരുതിയ ആ സിനിമ തന്നെ മാനസികമായി തകർത്തു. വളരെ പ്രൊഫഷണലായാണ് അവർ ആദ്യം തന്നെ സമീപിച്ചത്. കരാറിൽ ഒപ്പിടുന്നതിനു മുൻപ് അഡ്വാൻസും നൽകി. ഹൈദരാബാദിൽ നടന്ന മൂന്ന് ദിവസത്തെ വർക്ക്‌ഷോപ്പിൽ പങ്കെടുത്തു. എന്നാൽ പിന്നീട് നിർമാതാക്കൾ മറ്റുവിവരങ്ങൾ അറിയിച്ചില്ല. തുടർന്ന് അന്വേഷിച്ചപ്പോഴാണ് തന്നിൽ നിന്ന് 'പേർസണൽ ഫേവേഴ്‌സ്' പ്രതിക്ഷിക്കുന്നതായി അവർ പറഞ്ഞത്. അതിന് വഴങ്ങാൻ തയ്യാറല്ല എന്നതിനാൽ ഉടൻ പിന്മാറി.
എന്നാൽ ആ സംഭവത്തിന്റെ മാനസിക ആഘാതം തന്നെ ഏറെക്കാലം വേട്ടയാടി. മുക്തയാകാൻ സമയം വേണ്ടിവന്നു. ഒടുവിൽ സഹോദരിയോട് മനസുതുറന്ന് സംസാരിച്ചതിന് ശേഷമാണ് മുന്നോട്ടുപോകാൻ കരുത്തു ലഭിച്ചത്. ഈ സംഭവത്തിന് ശേഷം ഏത് പ്രൊജക്റ്റ് തിരഞ്ഞെടുക്കണമെന്നും, ആരോടൊപ്പം പ്രവർത്തിക്കണമെന്നുമുള്ള കാര്യത്തിൽ താൻ കൂടുതൽ ജാഗ്രതപുലർത്തി തുടങ്ങിയെന്നും രേവ കൗരസേ പറയുന്നു. ഒരു നടിയെന്ന രീതിയിൽ വ്യത്യസ്തത പരീക്ഷിക്കാനാണ് തന്റെ ആഗ്രഹമെന്നും രേവ വ്യക്തമാക്കി.
Content Highlights: Reva Kaurase discusses the challenges of transitioning from reality TV to mainstream cinema., The actress reveals a traumatic casting couch experience with a South Indian film production., She emphasizes the importance of mental health and family support in overcoming industry exploitation., Reva is currently focusing on diverse roles in OTT and feature film projects.