കുടുംബത്തോടൊപ്പം ഹാപ്പിയാണ് റീമ സെൻ

മിന്നലെ എന്ന ചിത്രത്തിലെ വസീഗര എന്ന പാട്ടിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് റീമ സെൻ. പിന്നീട് ധൂൾ, ആയിരത്തിൽ ഒരുവൻ, വല്ലവൻ, ഹം ഹോഗയേ ആപ്കേ, ഭംഗാരം തുടങ്ങി തെലുങ്കിലും ഹിന്ദിയിലും തമിഴിലുമായി ഒട്ടനവധി ചിത്രങ്ങളിൽ വേഷമിട്ട റിമ 2012 ന് സിനിമയിൽ നിന്ന് അപ്രത്യക്ഷയായി.
2012 ൽ ശിവ് കരൺ സിംഗിനെ വിവാഹം കഴിച്ചതിന് ശേഷം റിമ അഭിനയം നിർത്തി. 2013 ൽ ഇവർക്ക് മകൻ ജനിച്ചു.
കുടുംബത്തോടൊപ്പമുള്ള റീമയുടെ പുതിയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാവുകയാണ്. മുംബെെയിലാണ് നടിയിപ്പോൾ ജീവിക്കുന്നത്.
Content Highlights: Reema Sen actress new photos with Family. Vallavan Aayirathil Oruvan Minnale Fame
Content Highlights: