‘മമ്മൂട്ടിയെപ്പോലെ ഗേ കഥാപാത്രത്തെ അവതരിപ്പിച്ചാലും ഞങ്ങൾ കാണും’; രവി തേജയ്ക്ക് ആരാധകന്റെ കത്ത്

സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായി തെലുങ്ക് താരം രവി തേജയ്ക്ക് ആരാധകന്‍ എഴുതിയ തുറന്ന കത്ത്. താരം സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ അപാകതയുണ്ടെന്നും അത് തിരുത്തണമെന്നും ആവശ്യപ്പെട്ടാണ് കത്ത്. രണ്ട് പേജുള്ള കത്ത് എക്‌സിലാണ് പോസ്റ്റ് ചെയ്തത്. തിരിച്ചുവരവിന് മമ്മൂട്ടിയെ ഉള്‍പ്പെടെ മാതൃകയാക്കാന്‍ ആരാധകന്‍ രവി തേജയോട് ആവശ്യപ്പെട്ടു.
നിഷ്പക്ഷരായ പ്രേക്ഷകര്‍ക്ക് രവി തേജയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി കത്തില്‍ പറഞ്ഞു. അവര്‍ക്ക് ഇപ്പോള്‍ താരത്തിന്റെ സിനിമകളില്‍ താല്പര്യമില്ല. വേഷമിടുന്നതെല്ലാം മോശം സിനിമകളിലാണെന്നും കത്തില്‍ കുറ്റപ്പെടുത്തി.
'എന്തടിസ്ഥാനത്തിലാണ് സംവിധായകരെ തിരഞ്ഞെടുക്കുന്നത്? പുതുമുഖങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കുന്നതിനെ അഭിനന്ദിക്കുന്നു. പക്ഷേ, ആദ്യം അവരുടെ കഴിവുകള്‍ വിലയിരുത്തേണ്ടതല്ലേ? ഒന്നോ രണ്ടോ മോശം സിനിമകള്‍ മനസ്സിലാക്കാം, എന്നാല്‍ ഇപ്പോള്‍ തുടര്‍ച്ചയായ പരാജയങ്ങളാണ്. ഇതിനെക്കുറിച്ച് ഗൗരവമായി പുനര്‍വിചിന്തനം നടത്തേണ്ട സമയമായിരിക്കുന്നു', കത്തില്‍ പറയുന്നു.
സമീപകാല സിനിമകളില്‍ നടിമാരുമായുള്ള സ്‌ക്രീനിലെ കെമിസ്ട്രിയില്‍ ചേര്‍ച്ചയില്ലായ്മ അനുഭവപ്പെടുന്നു. നിര്‍മാണ നിലവാരം ഞെട്ടിക്കുന്ന തരത്തില്‍ മോശമാണ്. സെറ്റുകളും വിഎഫ്എക്‌സും നിലവാരം കുറഞ്ഞതാണ്. പ്രൊമോഷനുകള്‍ ഇല്ലെന്നുതന്നെ പറയാം. ശക്തമായ പിആര്‍ ടീമിനെ നിയമിക്കണമെന്നും താരത്തോട് ആവശ്യപ്പെട്ടു.
'ഞങ്ങള്‍ ആവശ്യപ്പെടുന്നത് പഴയ രവി തേജയെ അല്ല. ഞങ്ങള്‍ക്ക് വേണ്ടത് പുതിയ രവി തേജയെയാണ്. 'കാതല്‍' എന്ന സിനിമയില്‍ മമ്മൂട്ടി സര്‍ ചെയ്തതുപോലെ ഒരു സ്വവര്‍ഗാനുരാഗിയുടെ വേഷം ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഞങ്ങള്‍ അത് കാണും. 'സത്യം സുന്ദരം' എന്ന സിനിമയിലെ അരവിന്ദ് സ്വാമിയെപ്പോലെ ആഴമുള്ള കഥാപാത്രത്തെയാണ് നിങ്ങള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍, പ്രേക്ഷകര്‍ അത് ഏറ്റെടുക്കും', കത്തില്‍ പറയുന്നു.
Content Highlights: A devoted fan pens a detailed letter to Telugu star Ravi Teja, urging him to re-evaluate his film choices and focus on quality content, inspired by Mammootty`s performance