‘ബിക്കിനിയിട്ട് റൊമാൻസ് ആവാം, തലയിലെ പേപ്പർതുണ്ട് മാറ്റാൻ പറ്റില്ല’; രശ്മികയ്ക്കെതിരെ സൈബർ അധിക്ഷേപം

#Movies Desk
രശ്മിക മന്ദാനയും ഷാഹിദ് കപൂറും കോക്ടെയിൽ 2 ട്രെയ്ലറിൽ, രശ്മിക മന്ദാനയും ഷാഹിദ് കപൂറും കൃതി സനോണും | Photo: Screen grab/ YouTube: Maddock Films, ANI
രശ്മിക മന്ദാനയും ഷാഹിദ് കപൂറും കോക്ടെയിൽ 2 ട്രെയ്ലറിൽ, രശ്മിക മന്ദാനയും ഷാഹിദ് കപൂറും കൃതി സനോണും | Photo: Screen grab/ YouTube: Maddock Films, ANI

രശ്മിക മന്ദാനയും ഷാഹിദ് കപൂറും കൃതി സനോണും പ്രധാനവേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം കോക്‌ടെയിൽ 2 റിലീസിനൊരുങ്ങുകയാണ്. 19-ന് റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ പ്രൊമോഷനിലാണ് ഇപ്പോൾ താരങ്ങൾ. രശ്മികയും ഷാഹിദും കൃതിയും ഒന്നിച്ചാണ് പ്രൊമോഷനുകളിൽ പങ്കെടുക്കുന്നത്. പരിപാടികളിൽനിന്നുള്ള വീഡിയോകൾ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്.

എന്നാൽ, രശ്മികയുടെ ഭാഗത്തുനിന്ന് തുടർച്ചയായി ഒരേ രീതിയിലുള്ള പെരുമാറ്റം ഉണ്ടാവുന്നുവെന്ന് ആരോപിച്ച് ഒരുവിഭാഗം നടിക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ നടത്തുന്നത്. നടൻ ഷാഹിദ് കപൂറിനോട് അടുപ്പം കാണിക്കുന്നതുമായി ബന്ധപ്പെട്ട് നടിയുടെ പെരുമാറ്റമാണ് വിമർശനത്തിന് വിധേയമാവുന്നത്. വിജയ് ദേവരകൊണ്ടയുമായുള്ള നടിയുടെ വിവാഹം അടുത്തിടെ കഴിഞ്ഞിരുന്നു. അതുമായി ചേർത്തുവെച്ചാണ് വിമർശനങ്ങൾ.

വ്യാഴാഴ്ച രശ്മികയും കൃതിയും ഷാഹിദ് കപൂറും കോക്ടെയിൽ 2 പ്രൊമോഷനായി മുംബൈയിൽ എത്തിയിരുന്നു. പരിപാടിക്കിടെയുള്ള ഒരു ദൃശ്യമാണ് ഇപ്പോൾ വിമർശന വിധേയമാവുന്നത്. ഷാഹിദ് കപൂർ സംസാരിക്കവെ പാർട്ടി പോപ്പറിൽനിന്നുള്ള കടലാസുതുണ്ടുകൾ നടന്റെ തലയിൽ തങ്ങി നിൽക്കുന്നതായി രശ്മികയുടെ ശ്രദ്ധയിൽപ്പെട്ടു. തലകുടഞ്ഞ് കളയാൻ രശ്മിക ഷാഹിദ് കപൂറിനോട് പറഞ്ഞു. എന്നാൽ, നടി പറഞ്ഞത് എന്താണെന്ന് മനസിലാക്കാൻ ഷാഹിദിന് കഴിഞ്ഞില്ല.

പിന്നാലെ, കൃതി ഇടപെട്ട് ഷാഹിദിന്റെ തലയിൽനിന്ന് കടലാസുതുണ്ടകൾ എടുത്തുകളഞ്ഞു. ഇതിനായി ഷാഹിദ് തല താഴ്ത്തി നിൽക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ പങ്കുവെച്ചാണ് രശ്മികയ്‌ക്കെതിരെ വിമർശനം ഉയരുന്നത്. 'വിവാഹത്തിന് ശേഷവും സിനിമയിൽ ബിക്കിനിയിട്ട് റൊമാൻസ് ചെയ്യാം, എന്നാൽ നടന്റെ തലയിൽനിന്ന് ഒരുതുണ്ട് പേപ്പർ എടുത്തുകളയാൻ പറ്റില്ല. പതിവ്രതയാവാനുള്ള കഷ്ടപ്പാടുകൾ. തെക്കേ ഇന്ത്യക്കാർ സൽപ്പേരിനായി ഏതറ്റംവരെയും പോകും', എന്നായിരുന്നു വീഡിയോ പങ്കുവെച്ചുകൊണ്ട് ഒരു എക്‌സ് അക്കൗണ്ടിൽ കുറിച്ചത്.

എന്നാൽ, ഇയാളുടെ അവകാശവാദങ്ങളെ തള്ളിയും സാമൂഹികമാധ്യമ ഉപയോക്താക്കൾ രംഗത്തെത്തി. നടന്റെ ഹെയർസ്റ്റൈൽ നശിപ്പിക്കേണ്ടെന്ന് കരുതിയാവും രശ്മിക അങ്ങനെ ചെയ്തതെന്ന് ഒരാൾ കുറിച്ചു. കോക്ടെയിൽ 2 രശ്മിക വിവാഹത്തിന് മുമ്പ് ചെയ്തതാണെന്ന് ചൂണ്ടിക്കാട്ടുന്നവരും ഏറെ. സ്‌ക്രീനിൽ കഥാപാത്രവും യഥാർഥ ജീവിതത്തിൽ അവർ രശ്മികയുമാണെന്നാണ് മറ്റൊരു കമന്റ്. ഓൺലൈൻ മാധ്യമങ്ങളുടെ കാലത്ത്, എന്തും തെറ്റിദ്ധരിപ്പിക്കപ്പെടുന്നതിനാലാവും രശ്മിക അകലം പാലിക്കുന്നതെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

സമാനമായ മറ്റൊരു വീഡിയോ നേരത്തെ വൈറലായിരുന്നു. മുംബൈയിലെ തന്നെ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയിൽനിന്നുള്ള ദൃശ്യമായിരുന്നു ഇത്. ഷാഹിദ് തോളിൽ കൈവെക്കാൻ ശ്രമിക്കുമ്പോൾ കുതറി മാറുന്ന രശ്മികയുടെ ദൃശ്യമായിരുന്നു അത്. അതേസമയം, സംവിധായകൻ ഹോമി അദജാനിയെ തോളിൽ കൈവെച്ചപ്പോൾ രശ്മിക എതിർപ്പൊന്നും പ്രകടിപ്പിച്ചതുമില്ല. ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചു. സംഭവത്തെ പരിഹസിക്കുന്ന ഷാഹിദ് കപൂറിന്റെ വീഡിയോ പിന്നീട് വൈറലായിരുന്നു.

2012-ൽ പുറത്തിറങ്ങിയ കോക്ടെയിൽ എന്ന ചിത്രത്തിൽ സ്പിരിച്വൽ സീക്വൽ ആണ് കോക്ടെയിൽ 2. സെയ്ഫ് അലി ഖാൻ, ദീപികാ പദുക്കോൺ, ഡയാനാ പെന്റി എന്നിവരായിരുന്നു 'കോക്ക്‌ടെയ്ൽ' ആദ്യ ഭാഗത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. അതീവ ഗ്ലാമറസ് ലുക്കിൽ രശ്മികയും കൃതിയുമെത്തിയ ട്രെയ്‌ലർ ശ്രദ്ധനേടിയിരുന്നു.

Content Highlights: Actress Rashmika Mandanna faced severe cyber attacks following her recent appearance at the promotional event of her upcoming Bollywood film Cocktail 2. Netizens criticized her for not removing a piece of paper from co-star Shahid Kapoor's hair during an interview, which was later removed by Kriti Sanon. Online trolls linked her behavior to her recent marriage with Vijay Deverakonda, mockingly claiming she was trying too hard to act traditional in real life despite doing glamorous roles on screen. Supporters defended Rashmika, arguing she likely avoided touching his hair to prevent ruining his hairstyle or to stay away from online media misinterpretations. This controversy follows another viral video where Rashmika allegedly flinched when Shahid tried to put his arm around her during the movie's promotions