മൂന്നാം വിവാഹത്തിന് തയ്യാറെടുത്ത് രാഖി സാവന്ത്; 'വരന്‍ പാകിസ്താനില്‍ നിന്ന്'

രാഖി സാവന്ത് |Photo:AFP
രാഖി സാവന്ത് |Photo:AFP

മറ്റൊരു വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി രാഖി സാവന്ത്. ഒരു അഭിമുഖത്തിലാണ് രാഖി തനിക്ക് പാകിസ്താനില്‍നിന്ന് വന്ന വിവാഹാലോചനകളെ കുറിച്ചും കൃത്യമായ സമയത്ത് ശരിയായത് തിരഞ്ഞെടുക്കുമെന്നും വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ രണ്ടുതവണ വിവാഹിതയായിട്ടുള്ള രാഖി സാവന്ത് നിരവധി തവണ വിവാദങ്ങളിലകപ്പെടുകയും ചെയ്തിട്ടുണ്ട്.

അടുത്തിടെ പാകിസ്താന്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടെ നിന്ന് നിരവധി വിവാഹാലോചനകള്‍ വന്നിട്ടുള്ളതായാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.  മുന്‍വിവാഹങ്ങളില്‍ താന്‍ ഉപദ്രവിക്കപ്പെട്ടെന്നും അത് തിരിച്ചറിഞ്ഞവരാണ് തന്നെ മറ്റൊരു വിവാഹത്തിലേക്ക് ക്ഷണിച്ചിരിക്കുന്നതെന്നും വ്യക്തമാക്കിയ രാഖി അത്തരമൊരു സാധ്യതയെ താന്‍ തിരഞ്ഞെടുക്കുമെന്നും പറഞ്ഞു.

'ഇന്ത്യക്കാര്‍ക്കും പാകിസ്താനികള്‍ക്കും പരസ്പരം സഹകരിക്കാതെ മുന്നോട്ടുപോകാന്‍ കഴിയില്ല. ഞാന്‍ പാകിസ്താനിലുള്ളവരെയും സ്നേഹിക്കുന്നുണ്ട്. എനിക്ക് അവിടെ നിരവധി ആരാധകരുണ്ട്' അഭിമുഖത്തിനിടെ രാഖി പറഞ്ഞു.

പാകിസ്താന്‍കാരനായ തന്റെ പുതിയ കാമുകനെ സംബന്ധിച്ചും രാഖി വെളിപ്പെടുത്തി. ദോദി ഖാന്‍, നടനും പോലീസ് ഉദ്യോഗസ്ഥനുംകൂടിയാണ് ഇയാള്‍. ഇസ്ലാമിക ആചാരമനുസരിച്ച് വിവാഹം പാകിസ്താനിലായിരിക്കും. റിസപ്ഷന്‍ ഇന്ത്യയിലും. സ്വിറ്റ്സര്‍ലന്‍ഡിലോ നെതര്‍ലന്‍ഡിലോ ആയിരിക്കും തങ്ങളുടെ ഹണിമൂണെന്നും ദുബായിലായിരിക്കും ഒരുമിച്ചുള്ള ജീവിതമെന്നും അഭിമുഖത്തിനിടെ രാഖി വെളിപ്പെടുത്തി.

ഋതേഷ് രാജ് സിങ്, ആദില്‍ ഖാന്‍ ദുറാനി എന്നിവരുമായിട്ടായിരുന്നു രാഖി സാവന്തിന്റെ ആദ്യ വിവാഹങ്ങള്‍. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് രാഖിയുടെ പരാതിയില്‍ 2023-ല്‍ ആദിലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
 

Content Highlights: Rakhi Sawant plans her third marriage-Pakistani Connection