മൂന്നാമത് പി.വി. ഗംഗാധരൻ മെമ്മോറിയൽ പുരസ്‌കാരം എം. അരവിന്ദാക്ഷൻ ഏറ്റുവാങ്ങി

പി.വി. ​ഗം​ഗാധരൻ മെമ്മോറിയൽ അവാർഡ് എം. അരവിന്ദാക്ഷന് സമ്മാനിക്കുന്നു
പി.വി. ​ഗം​ഗാധരൻ മെമ്മോറിയൽ അവാർഡ് എം. അരവിന്ദാക്ഷന് സമ്മാനിക്കുന്നു

പനജി: മൂന്നാമത് പി.വി. ഗംഗാധരൻ മെമ്മോറിയൽ പുരസ്‌കാരം എം. അരവിന്ദാക്ഷന് സമ്മാനിച്ചു. ശനിയാഴ്ച ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ പനജി ഐനോക്‌സിൽ നടന്ന ചടങ്ങിൽ തിരക്കഥാകൃത്ത് സി.വി. ബാലകൃഷ്ണനാണ് അരവിന്ദാക്ഷന് പുരസ്‌കാരം നൽകിയത്. ചടങ്ങിൽ ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് മെമ്പർ അഡ്വ. എം. രാജൻ പങ്കെടുത്തു.

മലയാള സിനിമയിൽ നേരിട്ടും അല്ലാതെയും ഒരുപാട് സംഭാവനകൾ നൽകിയ വ്യക്തിയാണ് പി.വി.ജിയെന്ന് പുരസ്‌കാരം നൽകിയ ശേഷം സി.വി. ബാലകൃഷ്ണൻ അനുസ്മരിച്ചു. ഒട്ടേറെ ആൾക്കാരെ കൈപിടിച്ചുയർത്താനുള്ള ശ്രമം നടത്തിയിട്ടുള്ള ആളാണ് അദ്ദേഹം. ഒരുപാട് വ്യത്യസ്തതകളുള്ള വ്യക്തിയായിരുന്നു പി.വി.ഗംഗാധരനെന്നും സി.വി. ബാലകൃഷ്ണൻ പറഞ്ഞു.

പി.വി. ഗംഗാധരന്റെ പേരിലുള്ള പുരസ്‌കാരം ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ സന്തോഷവും നന്ദിയുമുണ്ടെന്ന് പുരസ്‌കാരമേറ്റുവാങ്ങിയ ശേഷം എം. അരവിന്ദാക്ഷൻ പറഞ്ഞു. പി.വി. ഗംഗാധരനുമായുള്ള 63 വർഷത്തെ പരിചയം അദ്ദേഹം ഓർത്തെടുത്തു.

ചടങ്ങിൽ മണ്ഡോവി ഫ്രണ്ട്ഷിപ്പ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം. രാജൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രമേശ് ചെന്നത്ത്, ഹരീഷ് കടയപ്പുറത്ത്, സത്യൻ കുനിയിൽ, ചന്ദ്രശേഖരൻ പി.എം, കെ. അനിത എന്നിവർ സംസാരിച്ചു.

Content Highlights: M Aravindakshan received the third PV Gangadharan Memorial Award at a ceremony held at Panaji INOX, the main venue of IFFI Goa. Noted screenwriter CV Balakrishnan presented the award and praised PV Gangadharan's immense contributions to Malayalam cinema. Accepting the honor, M Aravindakshan expressed his gratitude and recalled his 63-year association with PV Gangadharan. The event was presided over by Mandovi Friendship Association president and Film Federation of India executive member Adv. M Rajan.