CCTV ദൃശ്യങ്ങൾ തെളിവ്, 5 വർഷംവരെ തടവുകിട്ടാവുന്ന കുറ്റം;പി.ടി കുഞ്ഞുമുഹമ്മദിനെതിരായ കേസിൽ കുറ്റപത്രം

#സ്വന്തം ലേഖകന്‍
പി.ടി. കുഞ്ഞുമുഹമ്മദ് | ഫോട്ടോ: മാതൃഭൂമി
പി.ടി. കുഞ്ഞുമുഹമ്മദ് | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തകയെ കടന്നുപിടിക്കുകയും ലൈംഗികമായി അപമാനിക്കുകയും ചെയ്ത കേസിൽ സംവിധായകനുംമുൻ എംഎൽഎയും സിപിഎം സഹയാത്രികനുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരേ കന്റോൺമെന്റ് പോലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽവെച്ച് കുഞ്ഞുമുഹമ്മദ് ചലച്ചിത്ര പ്രവർത്തകയെ കയറിപ്പിടിച്ചെന്ന് കുറ്റപത്രത്തിൽ പറയുന്നു.

കുറ്റകൃത്യം നടന്നതായി പറയുന്ന സമയം പി.ടി. കുഞ്ഞുമുഹമ്മദ് താമസിച്ചിരുന്ന മുറിയുടെ സമീപത്തുനിന്ന് പരാതിക്കാരി നടന്നു വരുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. ഈ ദൃശ്യങ്ങളും തെളിവായി സമർപ്പിച്ചിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികഅതിക്രമം എന്നീ വകുപ്പുകളാണ് സംവിധായകനെതിരെ ചുമത്തിയിരിക്കുന്നത്.

അഞ്ചു വർഷം വരെ തടവുശിക്ഷകിട്ടാവുന്ന കുറ്റമാണ് കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.

Content Highlights: Charge sheet filed against PT Kunju Muhammed for sexual assault